മനാമ: ഇന്ത്യന്‍ സ്കൂള്‍ പഞ്ചാബി ഭാഷാദിനം വിവിധ പരിപാടികളോടെ ആഘോഷിച്ചു. പഞ്ചാബി വകുപ്പ് സംഘടിപ്പിച്ച പരിപാടിയില്‍ വിവിധകലാപരിപാടികള്‍ അരങ്ങേറി. പഞ്ചാബി ഭാഷയുടെയും പൈതൃകത്തിന്റെയും സത്ത പ്രദര്‍ശിപ്പിച്ചുകൊണ്ടാണ് പരിപാടി നടന്നത്. സ്റ്റാഫ് പ്രതിനിധി പാര്‍വതി ദേവദാസ്, ആക്ടിവിറ്റി പ്രധാന അധ്യാപികമാരായ ശ്രീകല ആര് നായര്‍, സലോണ പയസ്, ഹിന്ദി-ഉറുദു വകുപ്പ് മേധാവി ബാബുഖാന്‍ എന്നിവര്‍ പങ്കെടുത്തു. കിരണ്‍പ്രീത് കൗര്‍ നടത്തിയ സ്വാഗത പ്രസംഗത്തോടെയാണ് ആഘോഷം ആരംഭിച്ചത്. തുടര്‍ന്ന് ദേശീയ ഗാനവും സ്കൂള്‍ പ്രാര്‍ത്ഥനയും നടന്നു. ഷാഹിദ് ക്വാമര്‍ വിശുദ്ധ ഖുര്‍ആനിലെ വരികള്‍ ചൊല്ലി. ഹര്‍ദീപ് സിംഗ്, ജഗ്ജോത് സിംഗ്, കിരണ്‍പ്രീത് കൗര്‍ എന്നിവര്‍ ഗുരു ഗ്രന്ഥ സാഹിബില്‍ നിന്നുള്ള വരികള്‍ ചൊല്ലി. ഹര്‍സിമ്രാന്‍ കൗര്‍, മന്‍കിരത് കൗര്‍, ഹര്‍ദീപ് സിംഗ്, അബിജോത് സിംഗ്, ഇക്രാജ് സിംഗ്, മന്‍വീര്‍ സിംഗ്, ജഗ്ജോത് സിംഗ് എന്നിവര്‍ ശബാദ് അവതരിപ്പിച്ചു. വിദ്യാര്‍ത്ഥികള്‍ക്ക് അവരുടെ കഴിവുകള്‍ പ്രകടിപ്പിക്കാനുള്ള വിവിധ മത്സരങ്ങള്‍ ഉള്‍പ്പെടുന്ന ഒരു ആഴ്ച നീണ്ടുനിന്ന ആഘോഷത്തിന്റെ ഗ്രാന്‍ഡ് ഫിനാലെയായി ഈ പരിപാടി മാറി. വകുപ്പ് മേധാവി ബാബു ഖാനും പഞ്ചാബി ഭാഷാ അധ്യാപിക സിമ്രാന്‍ജിത് കൗറും പരിപാടി ഏകോപിപ്പിച്ചു.
സാംസ്കാരിക വിഭാഗത്തില്‍ പരമ്പരാഗത ഗിദ്ദയുടെയും ഭാന്ഗ്രയുടെയും ഉജ്ജ്വലമായ പ്രകടനങ്ങളും പഞ്ചാബി ആക്ഷന്‍ ഗാനങ്ങളും ഉണ്ടായിരുന്നു. എല്ലാ വിജയികള്‍ക്കും ട്രോഫികളും സര്‍ട്ടിഫിക്കറ്റുകളും നല്കി. സിമ്രാന്‍ജിത് കൗര്‍, കഹ്കഷന്‍ ഖാന്, മഹനാസ് ഖാന്, ഷബ്രീന് സുല്‍ത്താന, ഷീമ ആറ്റുകണ്ടത്തില്‍, ഗംഗാ കുമാരി, സൗഫിയ മുഹമ്മദ്, ഗിരിജ എംകെ, നിത പ്രദീപ് എന്നിവര്‍ സംഘാടക സമിതിയില്‍ ഉണ്ടായിരുന്നു. ഖുഷ്പ്രീത് കൗര്‍ നന്ദി പറഞ്ഞു. സ്കൂള്‍ ചെയര്മാന് അഡ്വ.ബിനു മണ്ണില്‍ വറുഗീസ്, സെക്രട്ടറി വി. രാജപാണ്ഡ്യന്‍, അസി.സെക്രട്ടറിയും അക്കാദമിക് അംഗവുമായ രഞ്ജിനി മോഹന്‍, പ്രിന്‍സിപ്പല്‍ വി.ആര് പളനിസ്വാമി, സീനിയര്‍ സ്കൂള്‍ അക്കാദമിക് അഡ്മിനിസ്ട്രേഷന് വൈസ് പ്രിന്‍സിപ്പല്‍ ജി. സതീഷ് എന്നിവര്‍ വിജയികള്‍ക്ക് ഹൃദയംഗമമായ അഭിനന്ദനങ്ങള്‍ അറിയിച്ചു.
Content Highlights: Indian school celebrates Punjabi Day
Published: 01 Dec 2025, 11:43 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented