മനാമ: ഇന്ത്യൻ സ്കൂൾ ബഹ്റൈൻ ഫ്രഞ്ച് ദിനം ആഘോഷിച്ചു. ജഷൻമാൽ ഓഡിറ്റോറിയത്തിൽ ഫ്രഞ്ച് ഭാഷയുടെ സൗന്ദര്യവും സാംസ്കാരിക പ്രാധാന്യവും ഉയർത്തിക്കാട്ടിയായിരുന്നു ആഘോഷം. വിവിധ പ്രകടനങ്ങളിലൂടെയും മത്സരങ്ങളിലൂടെയും വിദ്യാർത്ഥികളുടെ ഭാഷാപരമായ കഴിവുകളും സർഗാത്മകതയും ഉത്സാഹവും പരിപാടിയിൽ പ്രകടമായി.
ദേശീയ ഗാനത്തോടെ ആരംഭിച്ച പരിപാടിയിൽ സ്കൂൾ അസിസ്റ്റന്റ് സെക്രട്ടറിയും അക്കാദമിക് അംഗവുമായ രഞ്ജിനി മോഹൻ ദീപം തെളിയിച്ചു. പ്രസംഗത്തിൽ മത്സരവിജയികളെയും വിദ്യാർത്ഥികളുടെ സമർപ്പണത്തെയും സജീവ പങ്കാളിത്തത്തെയും അവർ അഭിനന്ദിച്ചു.
ആശയവിനിമയം, സാംസ്കാരിക ധാരണ, ബൗദ്ധിക വളർച്ച എന്നിവ വളർത്തുന്നതിൽ ഭാഷയുടെ പ്രാധാന്യവും ശക്തിയും പ്രിൻസിപ്പൽ ശാന്തകുമാർ ദസരി എടുത്തുപറഞ്ഞു. സീനിയർ വിഭാഗം വൈസ് പ്രിൻസിപ്പൽ റെജി വർഗീസ്, മിഡിൽ വിഭാഗം വൈസ് പ്രിൻസിപ്പൽ ബിജു വാസുദേവൻ, സ്റ്റാഫ് പ്രതിനിധി പാർവതി ദേവദാസ്, ആക്ടിവിറ്റി പ്രധാന അധ്യാപകരായ ശ്രീകല ആർ. നായർ, സലോണ പയസ്, പ്രധാന അധ്യാപിക സിനി ലാൽ എന്നിവർ പരിപാടിയിൽ പങ്കെടുത്തു.സേനാപതി ഹരിഷ്കൃഷ്ണ, ചിത്ര സതീഷ് എന്നിവർ സ്വാഗതം പറഞ്ഞു.
അഞ്ചാം ക്ലാസ് വിദ്യാർത്ഥികൾ അവതരിപ്പിച്ച ആംഗ്യപ്പാട്ട് ആഘോഷത്തിന് മാറ്റുകൂട്ടി. പ്രസംഗം, റോൾ പ്ലേ മത്സരങ്ങളിലെ വിജയികൾ മികച്ച പ്രകടനങ്ങളിലൂടെ പ്രേക്ഷകരുടെ ശ്രദ്ധ നേടി.
പ്രസംഗ മത്സരത്തിൽ പത്താം ക്ലാസ് വിദ്യാർത്ഥിനി അരീന മൊഹന്തി ഒന്നാം സ്ഥാനം നേടി. മെർലിൻ സാറ രണ്ടാം സ്ഥാനവും മീനാക്ഷി മൂന്നാം സ്ഥാനവും കരസ്ഥമാക്കി.
റോൾ പ്ലേ മത്സരത്തിൽ ഒൻപതാം ക്ലാസ് വിദ്യാർത്ഥികളായ ശ്രീകീർത്തന, കാവ്യശ്രീ എന്നിവർ ഒന്നാം സ്ഥാനം നേടി. റോഷൻ ഡയമണ്ട് ലൂയിസ്, തിനീത് തത്സര, ദേശ്വിൻ സുദിതി എന്നിവർ രണ്ടാം സ്ഥാനവും ഏലിജ അനി, നിസ്സി സൂസൻ ബിജു, ശ്വേത മണികണ്ഠൻ എന്നിവർ മൂന്നാം സ്ഥാനവും നേടി.
ആറ്, ഏഴ്, എട്ട് ക്ലാസുകളിലെ വിദ്യാർത്ഥികൾ പങ്കെടുത്ത ഡിക്റ്റേഷൻ മത്സരത്തിലും മികച്ച പ്രകടനങ്ങൾ ഉണ്ടായി.
ആറാം ക്ലാസിൽ പ്രാചി സ്വയിൻ ഒന്നാം സ്ഥാനവും ജുവൽ ആൻഡ്രിയ രണ്ടാം സ്ഥാനവും ഗംഗാ കിരൺ മൂന്നാം സ്ഥാനവും നേടി. ഏഴാം ക്ലാസിൽ ദാനിയ ബിലാൽ അഹമ്മദ് ഒന്നാം സ്ഥാനവും എയ്ഞ്ചൽ ഫെഡ്രിഗോ ഡിസൂസ രണ്ടാം സ്ഥാനവും ആത്മീക മെലോത്ത് മൂന്നാം സ്ഥാനവും കരസ്ഥമാക്കി. എട്ടാം ക്ലാസിൽ റീത്തി ടോം ഒന്നാം സ്ഥാനവും ആര്യ എസ്. ദേശായി രണ്ടാം സ്ഥാനവും ആകിഫ മൂന്നാം സ്ഥാനവും നേടി.
ഫ്രഞ്ച് വിഭാഗത്തിലെ അധ്യാപകരായ സേനാപതി ഹരികൃഷ്ണ, മധുമതി, ശ്യാം സുന്ദർ, ചിത്ര സതീഷ് എന്നിവർ സംഘാടക സമിതിയിൽ പ്രവർത്തിച്ചു. മധുമതി നന്ദി പറഞ്ഞു.
സ്കൂൾ ചെയർമാൻ അഡ്വ. ബിനു മണ്ണിൽ വറുഗീസ്, സെക്രട്ടറി വി. രാജപാണ്ഡ്യൻ, ഭരണസമിതി അംഗങ്ങൾ, പ്രിൻസിപ്പൽ ശാന്തകുമാർ ദസരി, അക്കാദമിക് അഡ്മിനിസ്ട്രേഷൻ വൈസ് പ്രിൻസിപ്പൽ രാജേഷ് നായർ എന്നിവർ വിദ്യാർത്ഥികളുടെ നേട്ടങ്ങളെയും ആവേശകരമായ പങ്കാളിത്തത്തെയും അഭിനന്ദിച്ചു.
Content Highlights: Indian School Bahrain celebrated French Day at Jashanmal Auditorium with cultural performances, language competitions, role plays and student achievements.
Published: 01 Nov 2026, 11:08 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented