ടാമ്പാ: ടാമ്പാ ബേ മലയാളി സമൂഹത്തിലെ സുപരിചിതയും മുൻകാലങ്ങളിൽ മലയാളി അസോസിയേഷൻ ഓഫ് സെൻട്രൽ ഫ്‌ലോറിഡ (MACF)യുടെ സജീവ പ്രവർത്തകയുമായിരുന്ന ഡോ. മരിയ പ്ലാന്തറ(88) അന്തരിച്ചു.

To advertise here,

ഏകദേശം നാല് പതിറ്റാണ്ടോളം ടാമ്പാ ബേയിൽ താമസിച്ചിരുന്ന ഡോ. മരിയ പ്ലാന്തറ, സാമൂഹിക-സാംസ്‌കാരിക രംഗങ്ങളിലും മലയാളി സമൂഹത്തിന്റെ വിവിധ പ്രവർത്തനങ്ങളിലും സജീവ സാന്നിധ്യമായിരുന്നു. MACFന്റെ പ്രവർത്തനങ്ങളിൽ ശ്രദ്ധേയമായ പങ്കുവഹിച്ച അവർ സമൂഹത്തിൽ ഏറെ ആദരിക്കപ്പെട്ട വ്യക്തിയായിരുന്നു.

മക്കൾ: ഡോ. പാമേല പ്ലാന്തറ, പ്രിൻസ് പ്ലാന്തറ. മരുമക്കൾ: ഗ്രെഗ് കണ്ടങ്കുളം, ഭാര്യ: ഡോ. നതാഷ ബ്രാംലി.

സംസ്‌കാര ചടങ്ങുകളുടെ വിവരങ്ങൾ പിന്നീട്.

 

വാർത്ത അയച്ചത്: പ്രസാദ് തീയാടിക്കൽ