ടൊറൊന്റോ: കനേഡിയൻ മാർത്തോമ്മാ യുവജന സഖ്യം സംഘടിപ്പിച്ച ഷോർട്ട് ഫിലിം മത്സരം 'CrossRoads' വിജയകരമായി സമാപിച്ചു. അമേരിക്കയുടെയും കാനഡയുടെയും വിവിധ ഭാഗങ്ങളിൽ നിന്നുള്ള 12 മാർത്തോമ്മാ പള്ളികൾ മത്സരത്തിൽ പങ്കെടുത്തു. യുവജനങ്ങളുടെ സൃഷ്ടിപരമായ ചിന്തയും ആത്മീയ സന്ദേശവും കലാത്മക മികവും ഓരോ ചിത്രത്തിലും വ്യക്തമായി പ്രതിഫലിച്ചു.
ചലച്ചിത്ര സംവിധായകരായ ബ്ലെസി, ഡോൺ മാക്സ് എന്നിവരും മാർത്തോമ്മാ സഭ അനിമേഷൻ ഡിപ്പാർട്മെന്റ് ഡയറക്ടർ റെൻസി തോമസും മത്സരത്തിന്റെ ജൂറിയായി സേവനമനുഷ്ഠിച്ചു. ചിത്രങ്ങളുടെ അവതരണം, സാങ്കേതിക മികവ്, സന്ദേശത്തിന്റെ ആഴം എന്നിവ പരിഗണിച്ചാണ് വിജയികളെ തിരഞ്ഞെടുത്തത്.
വീണ്ടും വസന്തം - ഡിട്രോയിറ്റ് മാർത്തോമ്മാ ചർച്ച്, മിഷിഗൺ സന്ദേശത്തിലെ വ്യക്തതയും അവതരണത്തിലെ ഗൗരവവും ഈ ചിത്രത്തെ ശ്രദ്ധേയമാക്കി വിജയത്തിലേക്കെത്തിച്ചു.
Kernels of Wheat - സെന്റ് മാത്യൂസ് മാർത്തോമ്മാ ചർച്ച്, മിൽട്ടൺ
ആഴമുള്ള ആശയവും മനോഹരമായ ചിത്രീകരണവും ശ്രദ്ധ നേടി റണ്ണേഴ്സ് അപ്പായി.
Deja Vu - വിൻഡ്സർ മാർത്തോമ്മാ കോൺഗ്രിഗേഷൻ
സൃഷ്ടിപരമായ അവതരണവും ശക്തമായ സന്ദേശവും പ്രശംസിക്കപ്പെട്ടു.
മത്സരത്തിൽ പ്രത്യേക കഴിവുകൾ പ്രകടിപ്പിച്ച ടീമുകളെയും വ്യക്തികളെയും ആദരിക്കുന്നതിനായി വിവിധ വിഭാഗങ്ങളിലായി 'Limelight Awards' സമ്മാനിക്കുകയും ചെയ്തു.
ഡോ.സുബിൻ ജോൺ (വികാരി), സാന്റോ അലക്സാണ്ടർ (കൺവീനർ), റോഷൻ ഐസക് (സെക്രട്ടറി), ആശിഷ് ജോർജ് വർഗീസ്, ജിബ്സൺ മാത്യു ജേക്കബ്, ഷിജ കെ. മാത്യു, അലൻ തോമസ് എന്നിവർ നേതൃത്വം നൽകിയ സംഘാടക സമിതി മത്സരത്തിന്റെ വിജയകരമായ നടത്തിപ്പിന് പിന്നിൽ പ്രവർത്തിച്ചു.
പരിമിതിക്കുള്ളിൽ നിന്ന് തങ്ങളുടേതായ കഴിവുകൾക്ക് പ്രചോദനമാകുകയും ആത്മീയ സന്ദേശങ്ങൾ സമൂഹത്തിലേക്ക് കൈമാറുകയും ചെയ്ത വേദിയായി ഈ മത്സരം വിലയിരുത്തപ്പെട്ടു. മത്സരത്തിൽ പങ്കെടുത്ത എല്ലാ ടീമുകളെയും ജൂറിയും സംഘാടക സമിതിയും അഭിനന്ദിച്ചു. കാനഡയിൽ നിന്നും അമേരിക്കയിൽ നിന്നുമായി 165 ൽ പരം ഫാമിലികൾ മീറ്റിംഗിൽ പങ്കെടുത്തു.
വാർത്തയും ഫോട്ടോയും: ജോസഫ് ജോൺ കാൽഗറി
Content Highlights: Inspiring Youth Films Win Big at 'CrossRoads' Fest
Published: 01 Mar 2026, 01:59 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented