പീറ്റര്‍ബോറോ/പറവൂര്‍: പ്രവാസി മലയാളികളുടെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് പുതിയ ദിശ നല്‍കിക്കൊണ്ട് ഐഒസി (യുകെ) - കേ രള ചാപ്റ്റര്‍ മിഡ്ലാന്‍ഡ്സ് ഏരിയയുടെ ആഭിമുഖ്യത്തിലും പീറ്റര്‍ബൊറോ യൂണിറ്റിന്റെ നേതൃത്വത്തിലും എറണാകുളം ജില്ലയിലെ പറവൂരില്‍ ഭവനരഹിത കുടുംബത്തിനായി ആരംഭിച്ച 'സ്നേഹ വീടി'ന്റെ നിര്‍മ്മാണം പുരോഗമിക്കുന്നു.
എറണാകുളം ജില്ലയിലെ പറവൂര്‍ വടക്കേക്കര പഞ്ചായത്തില്‍ നിര്‍മിക്കുന്ന വീടിന്റെ തറക്കല്ലിടീല്‍ കര്‍മ്മം ഐഒസി (യുകെ)- കേരള ചാപ്റ്റര്‍ പ്രസിഡന്റ് ഷൈനു ക്ലെയര്‍ മാത്യൂസ്, ജനറല്‍ സെക്രട്ടറി റോമി കുര്യാക്കോസ്, പീറ്റര്‍ബോറോ യൂണിറ്റ് പ്രസിഡന്റ് റോയ് ജോസഫ്, കെപിസിസി ജനറല്‍ സെക്രട്ടറി ഫില്‍സണ്‍ മാത്യൂസ് എന്നിവരുടെ സാന്നിധ്യത്തില്‍ പ്രതിപക്ഷ നേതാവ് വിഡി സതീശന് എംഎല്‍എ നിര്‍വഹിച്ചിരുന്നു.
ഐ ഒ സി (യു കെ) - കേരള ചാപ്റ്റര്‍ പീറ്റര്‍ബൊറോ യൂണിറ്റിന്റെ നേതൃത്വത്തിലാണ് പ്രതിപക്ഷ നേതാവിന്റെ പുനര്‍ജ്ജനി ഭവന നിര്‍മ്മാണ പദ്ധതിയില്‍ ഉള്‍പ്പെടുത്തി
നിര്‍മ്മിക്കുന്ന ഭവനത്തിന്റെ നിര്‍മ്മാണത്തിനാവശ്യമായ പണം സ്വരൂപിക്കുന്നത്. ഐഒസി പീറ്റര്‍ബോറോ യൂണിറ്റ് ഭാരവാഹികളുടെ വരുമാനത്തില്‍ നിന്നും മിച്ചം പിടിച്ചും സുമനസുകളുടെ പിന്തുണ തേടിയും 'ഫുഡ് ചലഞ്ച്' പോലുള്ള പദ്ധതികളിലൂടെയാണ് കുട്ടികളടക്കമുള്ള പറവൂരിലെ ആ ഭവനരഹിത കുടുബത്തിന് നിര്‍ഭയം താമസിക്കാന്‍ അടച്ചുറപ്പുള്ള ഒരു വീട് എന്ന സ്വപ്നം സാക്ഷാത്കരിക്കുന്നതിനായുള്ള പണം കണ്ടെത്തുന്നത്.
ഭവന നിര്‍മ്മാണ പദ്ധതിക്കായുള്ള ധനസമാഹരണാര്‍ത്ഥം ഐഒസി (യുകെ) പീറ്റര്‍ബോറോ യൂണിറ്റിന്റെ മേല്‍നോട്ടത്തില്‍ സംഘടിപ്പിച്ച 'ബിരിയാണി ചലഞ്ച്' വലിയ വിജയമായത് സംഘാടകരുടെ ആത്മവിശ്വാസം തെല്ലൊന്നുമല്ല വര്‍ധിപ്പിച്ചിരിക്കുന്നത്. വെറും രണ്ട് ദിവസം കൊണ്ട് മുന്നൂറോളം പാക്കറ്റ് ബിരിയാണി ഓര്‍ഡറുകള്‍ ഈ വലിയ ജീവകാരുണ്യ പദ്ധതിയുടെ ഭാഗമായി ലഭിച്ചതായും ഏകദേശം ഒരു ലക്ഷത്തോളം രൂപ നീക്കിയിരിപ്പ് തുക സ്വരൂപിക്കാന്‍ സാധിച്ചതായും സംഘാടകര്‍ അറിയിച്ചു.
ഐഒസി (യുകെ) പീറ്റര്‍ബോറോ യൂണിറ്റ് പ്രസിഡന്റ് റോയ് ജോസഫ്, ജനറല്‍ സെക്രട്ടറി സൈമണ്‍ ചെറിയാന്, വൈസ് പ്രസിഡന്റ് ജിജി ഡെന്നി, ജോയിന്റ് സെക്രട്ടറിമാരായ സിബി അറക്കല്‍, ഡിനു എബ്രഹാം, ട്രഷറര്‍ ജെനു എബ്രഹാം, എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ ജോബി മാത്യു, അനുജ് മാത്യു തോമസ്, സണ്ണി എബ്രഹാം തുടങ്ങിയവര്‍ 'ബിരിയാണി ചലഞ്ചി'ന്റെ നേതൃത്വവും എബ്രഹാം ജോസഫ് (ഷിജു), രാജീവ് യോഹന്നാന്, ഡെന്നി ജേക്കബ് എന്നിവര്‍ പാചക മേല്‍നോട്ടവും ഏറ്റെടുത്തു.
പീറ്റര്‍ബോറോയിലെ നാട്ടുകാരുടെയും ഐഒസി യൂണിറ്റ് ഭാരവാഹികള്‍ - അംഗങ്ങള്‍ എന്നിവരുടെയും ഉത്സാഹപൂര്‍ണമായ പങ്കാളിത്തമാണ് പരിപാടിയെ വന്‍വിജയമാക്കി മാറ്റിയത്. പരിപാടിയുടെ വിജയത്തിനായി ആത്മാര്‍ത്ഥമായി സഹകരിച്ച എല്ലാവര്ക്കും ഐഒസി (യുകെ) - പീറ്റര്‍ബോറോ യൂണിറ്റ്, മിദ്ലാന്ഡ്സ് ഏരിയ ഭാരവാഹികള്‍ നന്ദി അറിയിച്ചു.
Content Highlights: Biriyani Challenge
Published: 22 Oct 2025, 12:16 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented