മനാമ: ബഹ്റൈനിലെ ഏഷ്യന്‍ സ്‌കൂള്‍ 42-ാമത് വാര്‍ഷിക ദിനം അഭിമാനത്തോടെയും ആവേശത്തോടെയും ആഘോഷിച്ചു. ചടങ്ങില്‍ വിശിഷ്ടാതിഥികളായി വിദ്യാഭ്യാസ മന്ത്രാലയത്തിലെ ലൈസന്‍സിംഗ് ആന്‍ഡ് ഫോളോ-അപ്പ് വകുപ്പ് ഡയറക്ടര്‍ ലുല്‍വ ഗസ്സാന്‍ അല്‍മുഹാനയും ബഹ്റൈന്‍ സര്‍വകലാശാലയിലെ കോളേജ് ഓഫ് ഇന്‍ഫര്‍മേഷന്‍ ടെക്നോളജി ഡീന്‍ ഡോ.മാസന്‍ മുഹമ്മദ് അലിയും മുഖ്യാതിഥികളായി പങ്കെടുത്തു. സ്‌കൂള്‍ ഡയറക്ടര്‍ ലവി ജോസഫിന്റെ സ്വാഗത പ്രസംഗത്തോടെയാണ് പരിപാടി ആരംഭിച്ചത്. തുടര്‍ന്ന് സ്‌കൂളിന്റെ ഈ വര്‍ഷത്തെ പ്രധാന അക്കാദമിക് നേട്ടങ്ങള്‍ പ്രിന്‍സിപ്പല്‍ മോളി മാമ്മന്‍ അവതരിപ്പിച്ചു.
അക്കാദമിക്, കായികം, സാംസ്‌കാരിക പരിപാടികള്‍ എന്നിവയില്‍ മികച്ച പ്രകടനം കാഴ്ചവച്ചവരെ ആദരിക്കുന്ന സമ്മാന വിതരണ ചടങ്ങായിരുന്നു പ്രധാന ആകര്‍ഷണം. ജൂനിയര്‍, സീനിയര്‍ വിഭാഗങ്ങളില്‍ നിന്നുള്ള കലാശിരോമണി, കലാപ്രതിഭ വിജയികള്‍ക്ക് അവാര്‍ഡുകളും വ്യക്തിഗത, ഓവറോള്‍ സ്‌പോര്‍ട്‌സ് ചാമ്പ്യന്മാര്‍ക്കുള്ള ട്രോഫികളും വിതരണം ചെയ്തു. 10 വര്‍ഷം സേവനം പൂര്‍ത്തിയാക്കിയ എട്ട് അധ്യാപകരെയും 35 വര്‍ഷം സേവനം പൂര്‍ത്തിയാക്കിയ അധ്യാപകനെയും ആദരിച്ചു. 2024 അധ്യയന വര്‍ഷത്തില്‍ പ്രിന്‍സിപ്പലിന്റെ ഓണര്‍ ലിസ്റ്റില്‍ ഇടം നേടിയ വിദ്യാര്‍ത്ഥികള്‍ക്ക് അക്കാദമിക് എക്‌സലന്‍സ് സര്‍ട്ടിഫിക്കറ്റുകളും നല്‍കി. മികച്ച പ്രകടനത്തിനും അചഞ്ചലമായ ടീം സ്പിരിറ്റിനും അഭിമാനത്തോടെ ചാമ്പ്യന്‍ഷിപ്പ് ഷീല്‍ഡ് ലഭിച്ച എമറാള്‍ഡ് ഹൗസ് ഇന്റര്‍-ഹൗസ് സ്‌പോര്‍ട്‌സ് ചാമ്പ്യന്‍ഷിപ്പ് ട്രോഫി നേടി. ആഘോഷത്തില്‍ ഊര്‍ജ്ജസ്വലമായ സാംസ്‌കാരിക പരിപാടികളും എഎസ്ബി സിംഫണി ഓര്‍ക്കസ്ട്രയുടെയും സ്‌കൂള്‍ ബാന്‍ഡിന്റെയും ശ്രദ്ധേയമായ പ്രകടനവും ഉണ്ടായിരുന്നു.
Content Highlights: Asian School Celebrates 42 Years of Excellence with Grand Annual Day Ceremony
Published: 12 Dec 2025, 12:28 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented