കാബൂൾ: അഫ്ഗാനിസ്താനിലെ കുനാർ പ്രവിശ്യയിൽ സ്കൂളിന് സമീപം സ്ഫോടനം. സംഭവത്തിൽ ആറു വിദ്യാർഥികൾ കൊല്ലപ്പെടുകയും 97 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. കൂടുതൽ വിവരങ്ങൾ ലഭിച്ചാൽ മാത്രമേ മരണസംഖ്യയിലും പരിക്കേറ്റവരുടെ എണ്ണത്തിലും വ്യക്തതയുണ്ടാകൂ എന്ന് ആശുപത്രി അധികൃതർ പറഞ്ഞു.
ശനിയാഴ്ച രാവിലെ പത്തുമണിയോടെയാണ് സ്കൂളിന് സമീപത്തെ വീട്ടിൽ സ്ഫോടനമുണ്ടായത്. വീട്ടുകാർ ഖനന പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നവരാണ്. ഇതിന്റെ ഭാഗമായി ഇവിടെ ഡൈനാമൈറ്റ് സൂക്ഷിച്ചിരുന്നു. അത് പൊട്ടിത്തെറിച്ചാണ് അപകടമുണ്ടായതെന്ന് കുനാറിലെ ഇൻഫർമേഷൻ ആൻഡ് കൾച്ചർ ഡയറക്ടർ പറഞ്ഞു.
സംഭവത്തിൽ കൂടുതൽ വിശദാംശങ്ങൾ ലഭ്യമല്ല. പാകിസ്താൻ അതിർത്തിയോട് ചേർന്നുകിടക്കുന്ന സ്ഥലമാണ് കുനാർ. അന്വേഷണസംഘം സംഭവസ്ഥലത്തെത്തി പരിശോധന ആരംഭിച്ചു. കഴിഞ്ഞ ഓഗസ്റ്റിൽ അഫ്ഗാൻ തലസ്ഥാനമായ കാബൂളിലെ സ്കൂളിലുണ്ടായ ഗ്രനേഡ് ആക്രമണത്തിൽ ഒൻപതിനും 14-നും ഇടയിൽ പ്രായമുള്ള 40-ലേറെ കുട്ടികൾക്ക് പരിക്കേറ്റിരുന്നു.
Content Highlights: Six students killed and 97 injured in an explosion near a school in Kunar province, Afghanistan., The blast occurred near a house where dynamite used for mining activities was stored., Investigation teams have arrived at the scene near the Pakistan border to inspect the incident.
Published: 28 Nov 2026, 05:38 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented