ഡാർവിൻ : ഓസ്ട്രേലിയയിലെ നോർത്തേൺ ടെറിട്ടറിയിൽ വേൾഡ് മലയാളി കൗൺസിലിന്റെ (WMC) പുതിയ പ്രൊവിൻസിന് ഔദ്യോഗിക തുടക്കമായി. WMC ഗ്ലോബൽ പ്രസിഡന്റ് ഡോ. ബാബു സ്റ്റീഫൻ ഡാർവിൻ പ്രൊവിൻസിന്റെ ഉദ്ഘാടനം നിർവഹിച്ചു.
നോർത്തേൺ ടെറിട്ടറി മന്ത്രിയും ഇന്ത്യൻ വംശജനുമായ ജിൻസൺ ചാൾസ് ചടങ്ങിൽ മുഖ്യാതിഥിയും കീനോട്ട് സ്പീക്കറുമായി. ഓസ്ട്രേലിയയിലെ മലയാളി സമൂഹത്തിന്റെ സാമൂഹിക, സാംസ്കാരിക, പൊതുപ്രവർത്തനങ്ങൾക്ക് പൂർണ പിന്തുണ നൽകുമെന്ന് മന്ത്രി പറഞ്ഞു.
ചടങ്ങിൽ WMC ഗ്ലോബൽ ജനറൽ സെക്രട്ടറി ഷാജി മാത്യു, ഗ്ലോബൽ വൈസ് പ്രസിഡന്റ് (അഡ്മിനിസ്ട്രേഷൻ) ജെയിംസ് കൂടൽ എന്നിവർ ആശംസകൾ നേർന്നു. WMC ഫാർ ഈസ്റ്റ് റീജിയൻ പ്രസിഡന്റ് കിരൺ ജെയിംസ് ചടങ്ങിന് നേതൃത്വം നൽകി.
ഡാർവിൻ പ്രൊവിൻസ് ഭാരവാഹികൾ
പ്രസിഡന്റ്: ഷിൽവിൻ മാത്യൂസ്
വൈസ് പ്രസിഡന്റ്: മാത്യു മാത്തം
സെക്രട്ടറി: സലാസ് എബ്രഹാം
ജോയിന്റ് സെക്രട്ടറി: മോൻസി തോമസ്
ട്രഷറർ: സുജേഷ് മാത്യു
ഡാർവിൻ പ്രൊവിൻസ് നിലവിൽ വന്നതോടെ WMCയുടെ ആഗോള ശൃംഖലയിൽ 84 പ്രൊവിൻസുകളായി. ലോകമെമ്പാടുമുള്ള മലയാളികളുടെ സജീവ പങ്കാളിത്തത്തോടെ സംഘടനയുടെ പ്രവർത്തനം കൂടുതൽ ശക്തിപ്പെടുത്തുകയാണ് ലക്ഷ്യമെന്ന് ഗ്ലോബൽ പ്രസിഡന്റ് ഡോ. ബാബു സ്റ്റീഫൻ പറഞ്ഞു. 100 രാജ്യങ്ങളിൽ പ്രൊവിൻസുകൾ രൂപീകരിക്കുകയാണ് WMCയുടെ ലക്ഷ്യമെന്നും അദ്ദേഹം വ്യക്തമാക്കി.
മലയാളി സമൂഹത്തെ കൂടുതൽ ശക്തമായി ഒരുമിപ്പിക്കുന്നതിനും സാമൂഹിക, സാംസ്കാരിക, ജീവകാരുണ്യ പ്രവർത്തനങ്ങൾ വിപുലീകരിക്കുന്നതിനും ഡാർവിൻ പ്രൊവിൻസ് സജീവമായി പ്രവർത്തിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.
Content Highlights: World Malayalee Council (WMC) inaugurated its new Darwin Province in Australia., WMC Global President Dr. Babu Stephen officially inaugurated the province., Northern Territory Minister Jinson Charls attended as the chief guest and keynote speaker., With Darwin, WMC's global network has expanded to 84 provinces, with a goal of reaching 100 countries., New office bearers for Darwin Province were announced including President Shilvin Mathews and Secretary Salas Abraham.
Published: 09 Sept 2026, 09:26 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented