മുംബൈ : ഐസ ദേശീയ സമ്മേളനത്തിന് ശനിയാഴ്ച നാഗ്പുരിൽ തുടക്കമായി. ഉച്ചയ്ക്ക് മൂന്നിന് സിവിൽ ലൈൻസിലെ ജവഹർ വിദ്യാർഥി ഗൃഹത്തിൽ പൊതുസമ്മേളനം നടന്നു.
സി.പി.ഐ. (എം.എൽ.) ലിബറേഷൻ ജനറൽ സെക്രട്ടറി ദീപാങ്കർ ഭട്ടാചാര്യ ഉദ്ഘാടനം ചെയ്തു.
ഭരണഘടനാ മൂല്യങ്ങൾക്കും ധാർമികതയ്ക്കും ജനാധിപത്യത്തിനും അധിഷ്ഠിതമായ സമൂഹം കെട്ടിപ്പടുക്കുകയാണ് അഖിലേന്ത്യാ വിദ്യാർഥി സംഘടനയായ ഐസയുടെ ലക്ഷ്യമെന്ന് ദേശീയ പ്രസിഡന്റ് നേഹ ബോറ സമ്മേളനത്തിൽ പറഞ്ഞു
സാമൂഹിക, ലിംഗനീതിയുമായി ബന്ധപ്പെട്ട പ്രസ്ഥാനങ്ങളെ ദുർബലപ്പെടുത്താനുള്ള ശ്രമങ്ങളാണ് സർക്കാർ നടത്തുന്നത്.
ഭരണഘടനാപരമായ അവകാശങ്ങൾക്കും ജനാധിപത്യ മൂല്യങ്ങൾക്കും വേണ്ടി ശബ്ദമുയർത്തി ഇത്തരം പ്രസ്ഥാനങ്ങളെ കൂടുതൽ ശക്തിപ്പെടുത്തണമെന്നും അവർ കൂട്ടിച്ചേർത്തു.
മൂന്നു ദിവസത്തെ ചർച്ചകൾക്കുശേഷം രാജ്യവ്യാപകമായ പ്രചാരണ പരിപാടി പ്രഖ്യാപിക്കുമെന്നും നേഹ ബോറ വ്യക്തമാക്കി.
വിദ്യാഭ്യാസ വിദഗ്ധൻ സുഖ്ദേവ് തോറാട്ട്, മാധ്യമപ്രവർത്തക റാണ അയ്യൂബ്, സാഹിൽ വാക്കോഡെയുടെ പിതാവ് രവീന്ദ്ര വാക്കോഡെ തുടങ്ങിയവർ സമ്മേളനത്തിൽ പങ്കെടുക്കുന്നുണ്ട്.
Published: 29 Nov 2026, 12:46 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented