മുംബൈ : മഹാരാഷ്ട്രയിലെ സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭ (എം.എസ്.എം.ഇ.) മേഖലയിലെ വ്യവസായ പ്രമുഖരെ ആദരിക്കാൻ ഇന്തോ ഗൾഫ് ആൻഡ് മിഡിൽ ഈസ്റ്റ് ചേംബർ ഓഫ് കൊമേഴ്സ് (ഇൻമെക്ക്) മുംബൈയിൽ ‘സല്യൂട്ട് മഹാരാഷ്ട്ര’ സംഘടിപ്പിക്കും. തൊഴിലവസരങ്ങൾ സൃഷ്ടിക്കുകയും പ്രാദേശിക വ്യവസായങ്ങളുടെ വളർച്ചയ്ക്കും സാമൂഹിക പുരോഗതിക്കും സംഭാവന നൽകുകയും ചെയ്ത സംരംഭകരെയാണ് ആദരിക്കുക. വനിതാസംരംഭകരുടെ നേട്ടങ്ങൾക്ക് പ്രത്യേക പരിഗണന നൽകും.
പുരസ്കാരങ്ങൾക്കായി സംസ്ഥാനത്തുടനീളം നാമനിർദേശങ്ങൾ ക്ഷണിക്കും. ലഭിക്കുന്ന നാമനിർദേശങ്ങൾ വിലയിരുത്തി മൂന്നംഗ ജൂറി ഓരോ വ്യവസായ മേഖലയിലെയും ജേതാക്കളെ തിരഞ്ഞെടുക്കും. ഇന്ത്യയിലെയും ഗൾഫ് രാജ്യങ്ങളിലെയും ബിസിനസുകാരുമായി നേരിട്ട് ചർച്ച നടത്താൻ ചെറുകിട സംരംഭകർക്ക് ചടങ്ങിൽ അവസരമൊരുക്കും.
ഒട്ടേറെ കുടുംബങ്ങൾക്ക് ഉപജീവനമാർഗം നൽകുന്നവരാണ് നമ്മുടെ ചെറുകിടസംരംഭകർ. അവരുടെ സംഭാവനകൾക്ക് അംഗീകാരം നൽകുന്നതിനൊപ്പം പുതിയ വിപണികൾ കണ്ടെത്താനും ദീർഘകാല വ്യാപാരബന്ധങ്ങൾ സ്ഥാപിക്കാനും ‘സല്യൂട്ട് മഹാരാഷ്ട്ര’യിലൂടെ അവസരമൊരുക്കുകയാണ് തങ്ങളുടെ ലക്ഷ്യമെന്നും ഇൻമെക്ക് സെക്രട്ടറി ജനറൽ ഡോ. സുരേഷ്കുമാർ മധുസൂദനൻ പറഞ്ഞു.
പരിപാടിയുടെ രൂപരേഖ ചർച്ചചെയ്യാൻ നവംബർ 24-ന് മുംബൈയിലെ പവായിൽ ചേർന്ന ആസൂത്രണ യോഗത്തിൽ ഇൻമെക്ക് മഹാരാഷ്ട്ര ചാപ്റ്റർ പ്രസിഡന്റ് ഡോ. പി.ജെ. ഏപ്രൈൻ അധ്യക്ഷത വഹിച്ചു.
ചാപ്റ്റർ സെക്രട്ടറി തോമസ് ഒലിക്കൽ സ്വാഗതം ആശംസിച്ചു. എം.എസ്.എം.ഇ.കൾക്കായി നിലവിലുള്ള പദ്ധതികളെയും ആനുകൂല്യങ്ങളെയും കുറിച്ച് ഡോ. രമേഷ് കുമാർ പരിശീലനം നയിച്ചു. ഈ ആനുകൂല്യങ്ങൾ എങ്ങനെ പ്രയോജനപ്പെടുത്താമെന്ന് വിശദീകരിക്കാൻ ഇൻമെക്ക് അംഗങ്ങൾക്കായി വെബിനാറും സംഘടിപ്പിക്കും. ചാപ്റ്റർ ട്രഷറർ ഹരികുമാർ മേനോൻ നന്ദി രേഖപ്പെടുത്തി
2024-ൽ കൊച്ചിയിൽ സംഘടിപ്പിച്ച ‘സല്യൂട്ട് കേരള 2024’-ന്റെ മാതൃകയിലാണ് മഹാരാഷ്ട്രയിലെ പരിപാടി. കൂടുതൽ വിവരങ്ങൾക്ക് www.inmecc.com
Published: 26 Nov 2026, 11:49 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented