അകോള : ഫെയ്മ മഹാരാഷ്ട്ര അമരാവതി സോണിന്റെ ആഭിമുഖ്യത്തിൽ പുനഃസംഘടിപ്പിക്കപ്പെട്ട അകോള മലയാളി സമാജത്തിന്റെ ഓണാഘോഷം നടന്നു. വർഷങ്ങളുടെ ഇടവേളയ്ക്കുശേഷമാണ് അകോളയിൽ മലയാളി സമൂഹത്തെ ഒരുമിപ്പിച്ച് വിപുലമായ രീതിയിൽ ഓണാഘോഷ പരിപാടികൾ സംഘടിപ്പിക്കുന്നത്.

To advertise here,

രാവിലെ 10-ന് ആരംഭിച്ച ആഘോഷപരിപാടികൾ വൈകുന്നേരം അഞ്ചിന് സമാപിച്ചു. അകോള മലയാളിസമാജം രക്ഷാധികാരി വി.ടി.പീറ്ററിന്റെ അധ്യക്ഷതയിൽ നടന്ന സമ്മേളനത്തിൽ ഫെയ്മ മഹാരാഷ്ട്ര സംസ്ഥാന ജോയിന്റ് സെക്രട്ടറി രാജീവ് പണിക്കർ, വെൽഫെയർ സെൽ ചെയർമാൻ ഷൈൻ പാലമൂട്ടിൽ എന്നിവർ ഫെയ്മ മഹാരാഷ്ട്രയെ പ്രതിനിധീകരിച്ച് സംസാരിച്ചു.

കവിയും കഥാകാരനുമായ മുല്ലനേഴി ദിവാകരൻ നമ്പൂതിരി ചടങ്ങിൽ ഓണസന്ദേശം നൽകി.

സമാജം പ്രസിഡന്റ് ജനാർദനൻ നായർ, സെക്രട്ടറി മനോജ് ഫിലിപ്പ്, ട്രഷറർ അഡ്വ. തുഷാരിപിള്ള, അനിത ബാബു എന്നിവർ സംസാരിച്ചു. വിജയലക്ഷ്മി നായർ നന്ദി രേഖപ്പെടുത്തി. തുടർന്ന് അകോളയിലെ മലയാളി വനിതകൾ അവതരിപ്പിച്ച തിരുവാതിരക്കളി, കുട്ടികളുടെ ഗാനങ്ങൾ, വിവിധ കലാപരിപാടികൾ എന്നിവ അരങ്ങേറി.