ഡോംബിവിലി : കണ്ണൂർ ഫ്രണ്ട്‌സ് അസോസിയേഷൻ ഡോംബിവിലിയുടെ ഓണാഘോഷം വിവിധ സാംസ്‌കാരിക പരിപാടികളോടെ ഡോംബിവിലി ഈസ്റ്റിലുള്ള പട്ടീദാർ ഭവനിൽ വെച്ചു നടന്നു.

To advertise here,

ജനപങ്കാളിത്തം കൊണ്ടും കലാപരിപാടികളുടെ വൈവിധ്യം കൊണ്ടും ശ്രദ്ധേയമായിരുന്നു ആഘോഷം

പ്രത്യേക ക്ഷണിതാവായി കാൻഫ സീനിയർ മെമ്പർ രമേശ് ബാബു ഭദ്രദീപം കൊളുത്തി പരിപാടി ഉദ്ഘാടനം ചെയ്തു.

സെക്രട്ടറി അനൂപ് നമ്പ്യാർ സ്വാഗതവും പ്രസിഡന്റ് സി.സുധാകരൻ അധ്യക്ഷ സ്ഥാനവും വഹിച്ചു.

കലാപരിപാടികളോടൊപ്പം വിഭവസമൃദ്ധമായ ഓണസദ്യയും ഉണ്ടായിരുന്നു. വിവിധ മത്സരങ്ങളിൽ പങ്കെടുത്ത വിജയികൾക്കുള്ള സമ്മാനദാനച്ചടങ്ങും നടന്നു.