മുംബൈ : ചൈനയിലെ ഷാങ്ഹായിൽ സെപ്റ്റംബർ 22 മുതൽ 27 വരെ നടക്കുന്ന വേൾഡ് സ്‌കിൽസ് ഷാങ്ഹായ് 2026-ൽ പങ്കെടുക്കുന്ന ഫിക്കി ലീഡർഷിപ്പ് ഡെലിഗേഷനിലേക്ക് സീഗൾ ഇന്റർനാഷണൽ ഗ്രൂപ്പ് ചെയർമാനും മാനേജിങ് ഡയറക്ടറുമായ ഡോ. സുരേഷ്‌കുമാർ മധുസൂദനൻ നാമനിർദേശം ചെയ്യപ്പെട്ടു.

To advertise here,

ഫെഡറേഷൻ ഓഫ് ഇന്ത്യൻ ചേംബേഴ്‌സ് ഓഫ് കൊമേഴ്‌സ് ആൻഡ് ഇൻഡസ്ട്രി സംഘടിപ്പിക്കുന്ന ഉന്നതതല ഇന്ത്യൻ പ്രതിനിധിസംഘത്തിൽ വ്യവസായം, ഉന്നത വിദ്യാഭ്യാസം, നൈപുണിവികസന സ്ഥാപനങ്ങൾ, വിദ്യാഭ്യാസ-പരിശീലന മേഖലകൾ എന്നിവയിൽ നിന്നുള്ള പ്രമുഖരാണ് പങ്കെടുക്കുന്നത്.നൈപുണ്യ തൊഴിൽവിഭാഗത്തെ സൃഷ്ടിക്കുന്നതിലും ഇന്ത്യയെ പ്രധാന മേഖലയായി ഉയർത്തുന്നതിലും വേൾഡ് സ്‌കിൽസ് പോലുള്ള അന്താരാഷ്ട്ര വേദികളിലെ പങ്കാളിത്തം നിർണായകമാകുമെന്ന് അദ്ദേഹം പറഞ്ഞു.