പുണെ : മലയാളി കൾച്ചറൽ സൊസൈറ്റി ചിക്കലിയുടെ നേതൃത്വത്തിലുള്ള എം.സി.എസ്. ഡാൻസ് അക്കാദമിയും, നീലാംബരി ഡാൻസ് അക്കാദമി നിഗഡിയും സംയുക്തമായി വിജയദശമി ആഘോഷിച്ചു.

To advertise here,

എം.സി.എസ്. ഭവനിൽ ഗുരു സുജദിൻകറിന്‍റെ മുഖ്യ കാർമികത്വത്തിൽ സരസ്വതി പൂജയും, ചിലങ്ക പൂജയും നടന്നു.

എം.സി.എസ്. ഡാൻസ് അക്കാദമിയിലെയും, നീലാംബരി ഡാൻസ് അക്കാദമിയിലെയും എൺപതോളം വിദ്യാർഥിനികൾ ഗുരുദക്ഷിണ നൽകി ചിലങ്കകെട്ടി നൃത്തച്ചുവടുകൾ വെച്ചു.

ഗുരു സുജ ദിൻകർ, ദിൻകർ വേണുഗോപാൽ, എം.സി.എസ്. ഡാൻസ് അക്കാദമി കോഡിനേറ്റർ ബിജു നാരായണൻ, പ്രസിഡൻറ്‌ ടി.വി. മഹേഷ് കുമാർ, ജനറൽ സെക്രട്ടറി സുഭാഷ് കുട്ടൻ, ഭരണസമിതി അംഗങ്ങളായ രാധ ബി. നായർ, ജയചന്ദ്രൻ ടി.കെ., ജയറാം മേനോൻ, എജുക്കേഷൻ കമ്മിറ്റി ജോയ്ൻ്റ് കോഡിനേറ്റർ ബിന്ദു ജയൻ, എം.സി.എസ്. പ്രവർത്തകരായ വിനീതാ ബിജു, കവിത മഹേഷ്, വിനോദ് നായർ, യൂത്ത് വിങ് പ്രവർത്തകരായ ശ്രീപ്രിയ ബിജു, അശ്വിക ബിജു എന്നിവർ നേതൃത്വം നൽകി. നിരവധി രക്ഷിതാക്കളും, എം.സി.എസ്. പ്രവർത്തകരും ചടങ്ങിൽ പങ്കെടുത്തു.