ചെന്നൈ : ഗിരിഷ് കാറമേൽ രചനയും സംവിധാനവും നിർവഹിച്ച് ചെന്നൈ നാടക വേദി അരങ്ങിലെത്തിക്കുന്ന ‘മാധവി’ നാടകത്തിന്റെ സ്‌ക്രിപ്റ്റ് കൈമാറ്റത്തിനും റിഹേഴ്‌സലിനും തുടക്കമിട്ടു. നാടകത്തിൽ സി.എൻ. ശ്രീരഞ്ജിനി പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ചടങ്ങിൽ പ്രസിഡന്റ് കെ.പി. ഗോപാലകൃഷ്ണൻ അധ്യക്ഷനായി. സിനിമാനടനും നാടക പ്രവർത്തകനുമായ കെ.എസ്. പ്രതാപൻ അതിഥിയായെത്തി. ഡൗട്ടൺ മോഹൻ, മുരളിധരൻ, എം.പി. സജീവൻ. ദ്രുതിക് രാജീവ്, ശ്യാം സുന്ദർ, സന്ധ്യ എന്നിവർ സംസാരിച്ചു. നവംബർ 15- ന് പുണെയിൽ വാഗ്‌ദേവത നടത്തുന്ന അഖിലേന്ത്യാ നാടക മത്സരത്തിൽ ‘മാധവി’ അരങ്ങിലെത്തും.

To advertise here,