​ചെന്നൈ : മലയാള വിദ്യാലയം ഹൈസ്‌കൂളിൽ മുൻ രാഷ്ട്രപതിയും പ്രശസ്ത ശാസ്ത്രജ്ഞനുമായ ഡോ. എ.പി.ജെ. അബ്ദുൾ കലാമിന്റെ ജന്മദിനത്തോടനുബന്ധിച്ച് വിദ്യാർഥികളുടെ വിവിധ പരിപാടികൾ അരങ്ങേറി. വിദ്യാർഥികളിൽ ശാസ്ത്രബോധവും വയനാശീലവും വളർത്തുകയെന്ന ലക്ഷ്യത്തോടെയാണ് പരിപാടികൾ ആസൂത്രണം ചെയ്ത‌ിരിക്കുന്നത്.

To advertise here,

ഡോ. അബ്ദുൾ കലാം ദിനാചരണത്തിന്റ ഭാഗമായി വിദ്യാർഥികളുടെ റാലി സംഘടിപ്പിച്ചു. അബ്ദുൾ കലാമിന്റെ ജീവിതവും മഹത്തായ സംഭാവനകളും ഓർമ്മിപ്പിക്കുന്ന മുദ്രാവാക്യങ്ങളും കുറിപ്പുകളും റാലികളിൽ അണിനിരത്തി. അധ്യാപകരായ മൈഥിലി, ശശികല എന്നിവർ പ്രസംഗിച്ചു. സ്വപ്‌നം കാണാനും കഠിനാധ്വാനത്തിലൂടെ ലക്ഷ്യങ്ങൾ കൈവരിക്കാനും ലളിതമായ ജീവിതവും ഉയർന്ന ചിന്തയും ജീവിതത്തിൽ മാതൃകയാക്കാനും ആവശ്യപ്പെട്ടു.

പി.എസ്. ജയ, കെ. സംഗീത എന്നിവർ നേതൃത്വംനൽകി.