ചെന്നൈ : തമിഴ്‌നാട് നായർ സർവീസ് സൊസൈറ്റി എറണാവൂർ-എണ്ണുർ കരയോഗം 34-ാം വാർഷികം ആഘോഷിച്ചു. ടി.എൻ.എസ്.എസ്. ചെയർമാൻ സി.കെ. വാസുക്കുട്ടൻ ഉദ്ഘാടനം നിർവഹിച്ചു. കരയോഗം പ്രസിഡന്റ് ജി. നന്ദകുമാർ അധ്യക്ഷത വഹിച്ചു. ആർ.എം.കെ. ഗ്രൂപ്പ് സ്ഥാപനങ്ങളുടെ ഉടമ രാമകൃഷ്ണൻ ആശംസ നേർന്നു.

To advertise here,

മുതിർന്ന കരയോഗം അംഗങ്ങളായ ഉണ്ണി നായർ, കൃഷ്ണൻ നായർ, ബാലചന്ദ്രൻ നമ്പ്യാർ എന്നിവരെ ആദരിച്ചു. 27 വർഷം കരയോഗത്തിന്റെ ഖജാൻജി സ്ഥാനം നിർവഹിച്ച നവതി പൂർത്തിയാകുന്ന എം. പ്രഭാകരനെ വാസുക്കുട്ടനെ പൊന്നാട അണിയിച്ച് ആദരിച്ച് പ്രശസ്തിപത്രം സമ്മാനിച്ചു.

പഠനമികവു പുലർത്തിയ അനുരാഗ് എം, വർഷിണി പി. എന്നീ കുട്ടികൾക്ക് സമ്മാനം നൽകി. കരയോഗത്തിൽ നിന്നും നിയമത്തിൽ പിഎച്ച്.ഡി നേടിയ രവീണ ആർ. നായരെ അഭിനന്ദിച്ചു. കരയോഗം സെക്രട്ടറി ആർ. രാജ്കുമാർ സ്വാഗതവും ഖജാൻജി സി. മധുസൂദനൻ നന്ദിയും പറഞ്ഞു. ഭാരവാഹികളായ കെ. മീനാകുമാർ, കെ. ഗോപകുമാർ, ബി. ജയപ്രകാശ്, പി. ശിവകുമാർ, സുമാ നന്ദൻ, സുധാ കുമാർ എന്നിവരും വനിതാ വിഭാഗം ഭാരവാഹികളായ കുമാരി സുനിൽ, രമാദേവി രവീന്ദ്രൻ, പ്രമീളാ ജയപ്രകാശ് എന്നിവർ നേതൃത്വം നൽകി.