നേര്യമംഗലം : കാഞ്ഞിരവേലിയിൽ വീടിന് മുകളിലേക്ക് കാട്ടാന തെങ്ങ് മറിച്ചിട്ടു. ആകമാനം ഭാഗത്ത് കൊല്ലപ്പള്ളിയിൽ ജാനകി അയ്യപ്പന്റെ വീടിന്റെ മേൽക്കൂരയുടെ ഒരുഭാഗത്തെ ഓടും മര ഉരുപ്പടികളും തകർന്നു. ഫാനും കേടുപാട് സംഭവിച്ചു. ജാനകി കിടന്ന കട്ടിലിന് സമീപത്തേക്കാണ് അവശിഷ്ടങ്ങൾ പതിച്ചത്. തലനാരിഴയ്ക്കാണ് ജാനകി രക്ഷപ്പെട്ടത്. കഴിഞ്ഞ ദിവസം രാത്രിയിലാണ് സംഭവം.

To advertise here,

വീട്ടിൽ ജാനകി ഒറ്റയ്ക്കായിരുന്നു. ആന പരിസരത്തു തുടർന്നതോടെ സമീപവാസികൾ വനപാലകരെ അറിയിച്ചു. ആർ.ആർ.ടി. എത്തിയാണ് ആനയെ തുരത്തിയത്. ചൊവ്വാഴ്ച വനപാലകരും നാട്ടുകാരും ചേർന്ന്് വീടിന് മുകളിൽനിന്ന് തെങ്ങ് വെട്ടി മാറ്റിയത്. സമീപത്തെ കുപ്പശ്ശേരിൽ ലത സന്തോഷിന്റെ 15 റബർത്തൈകളും ആന നശിപ്പിച്ചു. ദിവസങ്ങൾക്കുമുൻപ് ലതയുടെ വീട്ടുമുറ്റത്തെ തെങ്ങ് നശിപ്പിച്ചിരുന്നു. സമീപ ആദിവാസി ഊരുകളിലും ആനശല്യം രൂക്ഷമാണ്. ഫെൻസിങ് കാര്യക്ഷമമാക്കി ആന ശല്യം പ്രതിരോധിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.