ചെന്നൈ : ഹൊസൂർ രൂപതയിലെ മൈലാപ്പൂർ സെയ്ന്റ് തോമസ് ഇടവകയിൽ കത്തോലിക്കാ കോൺഗ്രസ് യൂണിറ്റ് രൂപവത്കരിച്ചു.

To advertise here,

ഡയറക്ടറായി ഫാ. ജോഷ് വിൻ കൊക്കനെയും പ്രസിഡന്റായി ജോളി ജോസഫിനെയും സെക്രട്ടറിയായി തോമസ് പി.ടി.യെയും തിരഞ്ഞെടുത്തു.

ജെസ്സി പ്രതാപ്, ജോസ് കെ. വർഗീസ് (വൈസ് പ്രസിഡന്റ് ), റെഞ്ചു ജോസഫ് (ജോയിന്റ് സെക്രട്ടറി), സാബു കെ. പൗലോസ് (ട്രഷറർ), ജീഷ്മ മേരി (യുവജന പ്രതിനിധി) എന്നിവരാണ് മറ്റു ഭാരവാഹികൾ. യോഗത്തിനു മുന്നോടിയായി കത്തോലിക്കാ കോൺഗ്രസ് ഹൊസൂർ രൂപതാ ഡയറക്ടർ ഫാ. വെയിൽസ് കോട്ടുചേരടിയിൽ വിശുദ്ധ കുർബാന അർപ്പിച്ചു.

 

ഇടവക വികാരി ഫാ. ജോഷ് വിൻ കൊക്കൻ സ്വാഗതം പറഞ്ഞു. കത്തോലിക്കാ കോൺഗ്രസ് സെക്രട്ടറി നിക്‌സൻ ജോർജ്, പ്രവർത്തകസമിതി അംഗം ജോമോൻ ആമ്പക്കാട് , ട്രഷറർ ജോബിൻസ് വൈസ് പ്രസിഡന്റ് സി.ടി. വർഗീസ് എന്നിവർ സംസാരിച്ചു.