കാഞ്ഞിരപ്പള്ളി : ഗ്രാമപ്പഞ്ചായത്ത് ഞള്ളമറ്റം വാർഡിൽ നാല് ഉയരവിളക്കുകളും വഴിവിളക്കുകളും സ്ഥാപിച്ചു പ്രകാശപൂരിതമാക്കി. കരിമ്പുകയം ടൂറിസം പദ്ധതി പ്രദേശംകൂടി സ്ഥിതിചെയ്യുന്ന വാർഡിൽ രാത്രികാലങ്ങളിൽ ഇരുട്ടറിയാതെ ഇനി യാത്രചെയ്യാനാകും.
മുൻ എം.എൽ.എ. ഡോ. എൻ. ജയരാജിന്റെ ആസ്തിവികസന ഫണ്ടിൽനിന്നാണ് വാർഡിൽ ഒന്നിന് 2.32 ലക്ഷം രൂപ ചെലവാകുന്ന നാല് ഉയരവിളക്കുകൾ അനുവദിച്ചത്. ചിറക്കടവ് പള്ളിപ്പടി, പരുന്തുംമല അന്നദാനമണ്ഡപം ഭാഗം, കടവനാൽക്കടവ് പാലം, ശാസ്താംകാവ് അമ്പലം എന്നിവിടങ്ങളിലാണ് ഉയരവിളക്കുകൾ സ്ഥാപിച്ചത്. വാർഡിന്റെ വിവിധ ഭാഗങ്ങളിലായി 12 ഉയരവിളക്കുകളായി. രണ്ട് ഭരണസമിതികളുടെ കാലത്തായി എം.എൽ.എ. ഫണ്ടിൽനിന്നും ജില്ലാ, ബ്ലോക്ക് പഞ്ചായത്തുകളുടെ ഫണ്ടുകളുയോഗിച്ചാണ് ഉയരവിളക്കുകൾ സ്ഥാപിച്ചിരിക്കുന്നതെന്ന് വാർഡംഗം റിജോ വാളാന്തറ പറഞ്ഞു. കടവനാൽക്കടവ് പാലത്തിലെ ഉയരവിളക്കുകൾ സ്വച്ച് ഓൺ കർമ്മം പ്രദേശവാസികളായ കുറ്റിക്കാട്ട് കൊച്ചേട്ടൻ, ബിനു ജേക്കബ് എന്നിവർ ചേർന്ന് നടത്തി. വാർഡംഗം റിജോ വാളാന്തറ അധ്യക്ഷതവഹിച്ചു.
Published: 16 Nov 2026, 01:50 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented