ചെന്നൈ : ദീപാവലി ആഘോഷത്തോടനുബന്ധിച്ച് പാടി യു.സി.സി. കൈരളി മെട്രിക്കുലേഷൻ സ്കൂളിൽ പടക്കങ്ങളുടെ സുരക്ഷിതമായ ഉപയോഗത്തെക്കുറിച്ച് ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു. പടക്കങ്ങൾ അപകടരഹിതമായി എങ്ങനെ ഉപയോഗിക്കാമെന്നും അത്യാഹിതം സംഭവിച്ചാൽ എങ്ങനെ ഫലപ്രദമായി നേരിടണമെന്നും തിരുവള്ളൂർ അസിസ്റ്റന്റ് ഡിസ്ട്രിക്ട് ഇൻസ്‌പെക്ടർ ഡി. രാമദാസ് പ്രായോഗിക പരിശീലനത്തിലൂടെ വിശദീകരിച്ചു. സ്‌കൂൾ പ്രതിനിധികളായ കെ. മോഹൻ, സി.ഡി. ശിവദാസ്, പ്രിൻസിപ്പൽ സുശീലാ ജോൺ പീറ്റർ, പ്രധാനാധ്യാപിക ടി.രാജശ്രീ എന്നിവർ നേതൃത്വം നൽകി.

To advertise here,