വൈക്കം : ഉദയനാപുരം സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിലെ തൃക്കാർത്തിക ഉത്സവത്തിന്റെ കൊടിയേറ്റിന് മുന്നോടിയായുള്ള കൊടിയേറ്ററിയിപ്പ് ഞായറാഴ്ച രാവിലെ ആചാരപൂർവം നടന്നു.കൊടിയേറ്റിന്റെ മുഹൂർത്തം വൈക്കം ക്ഷേത്രത്തിലും ഊരാഴ്മക്കാരായ ഇല്ലങ്ങളിലും ആനപ്പുറത്തുചെന്ന് മുഹൂർത്ത സമയം വായിച്ചറിയിക്കണമെന്നാണ് ചട്ടം. രാജഭരണകാലം മുതൽ നിലനിൽക്കുന്ന ഈ ആചാരം ഇന്നും തനിമകെടാതെ നിലനിൽക്കുന്നു. വൈക്കത്തഷ്ടമി ഉത്സവത്തിനും കാർത്തിക ഉത്സവത്തിനും മാത്രമാണ് ഈ ആചാരാനുഷ്ഠാനം. കൊടിയേറ്ററിയിപ്പിന് പോകാനുള്ള അവകാശം മൂസത് കുടുംബത്തിനാണ്. ഇക്കുറി വാതക്കോട്ടില്ലത്ത് സുബ്രഹ്മണ്യൻ മൂസതാണ് അറിയിപ്പിനുപോയത്. പന്തീരടി പൂജയ്ക്കുശേഷം ക്ഷേത്രനടയിൽനിന്ന് ദേവന്റെ അനുവാദം വാങ്ങിയാണ് കൊടിയേറ്ററിയിപ്പിന് പോയത്.
ആദ്യം വൈക്കം ക്ഷേത്രത്തിന്റെ കൊടിമരത്തിന് മുന്നിലെത്തി കൊടികയറ്റിന്റെ സമയം വായിച്ചറിയിച്ചു. തുടർന്ന് ഊരാഴ്മക്കാരായ പെരുമ്പള്ളിയാഴത്ത് ഇല്ലത്തും, ഇണ്ടംതുരുത്തി മനയിലും കൊടിയേറ്റിന്റെ മുഹൂർത്തം വായിച്ചറിയിച്ചു. പെരുമ്പള്ളിയാഴത്ത് ഇല്ലത്തെ കൊടിയേറ്ററിയപ്പ് അയ്യർകുളങ്ങര കുന്തീദേവീക്ഷേത്രത്തിലാണ് നടത്തിയത്.
Published: 16 Nov 2026, 01:49 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented