ചെന്നൈ : ചെന്നൈയിൽ കനത്ത മഴയെത്തുടർന്ന് നടത്തിയ രക്ഷാപ്രവർത്തനങ്ങൾ കോർപ്പറേഷൻ ആസ്ഥാനമായ റിപ്പൺ ബിൽഡിങ്ങിലെ കൺട്രോൾ റൂമിൽ നേരിട്ടെത്തി മുഖ്യമന്ത്രി ജോസഫ് വിജയ് അവലോകനം ചെയ്തു. വെള്ളക്കെട്ടിൽ പൊതുജനങ്ങൾ ബുദ്ധിമുട്ടുന്നില്ലെന്ന് ഉറപ്പാക്കാൻ ആവശ്യമായ നടപടികൾ സ്വീകരിക്കാൻ ഉദ്യോഗസ്ഥരോട് അദ്ദേഹം ഉത്തരവിട്ടു.

To advertise here,

മന്ത്രിമാരായ ആധവ് അർജുന, അരുൺരാജ്, വെങ്കിട്ടരമണൻ, രാജ്‌മോഹൻ, ചീഫ് സെക്രട്ടറി സായ്‌കുമാർ തുടങ്ങിയവരും മുഖ്യമന്ത്രിയെ അനുഗമിച്ചു. കനത്ത മഴയെ നേരിടാൻ സർക്കാർ മതിയായ തയ്യാറെടുപ്പുകൾ നടത്തിവരുകയാണ്.