പാലക്കാട് : മത്സ്യത്തൊഴിലാളികൾക്കുള്ള ക്ഷേമനിധി ആനുകൂല്യങ്ങളുടെ വിതരണത്തിലെ കാലതാമസം ഒഴിവാക്കണമെന്ന് മത്സ്യത്തൊഴിലാളി കോൺഗ്രസ് ജില്ലാനേതൃയോഗം ആവശ്യപ്പെട്ടു. മത്സ്യത്തൊഴിലാളികൾക്ക് കൂടുതൽ ആനുകൂല്യങ്ങളോടെ പ്രത്യേക ഭവനപദ്ധതി നടപ്പാക്കാനുള്ള യു.ഡി.എഫ്. സർക്കാരിന്റെ തീരുമാനം സ്വാഗതാർഹമെന്ന് യോഗം വിലയിരുത്തി.

To advertise here,

ജില്ലാപ്രസിഡന്റ് കെ.വി. കുഞ്ഞിമുഹമ്മദ് ഉദ്ഘാടനംചെയ്തു. എ. ഉണ്ണികൃഷ്ണൻ, എൻ.എം. ഷെയ്ക്ക് മുസ്തഫ, എം. കുഞ്ഞിമരക്കാർ, എ. ശരീഫ്, കെ.സി. ഉണ്ണികൃഷ്ണൻ, ടി.എച്ച്. സാദിഖ്, വി.എം. വഹാബ്, സനർ ബാബു മണ്ണാർക്കാട്, നൗഫൽ കള്ളിക്കാട് തുടങ്ങിയവർ സംസാരിച്ചു.