ചെന്നൈ : ഓണാഘോഷത്തിന്റെ ഭാഗമായി ആവഡി കേരള സമാജം സംഘടിപ്പിച്ച പൂക്കളമത്സരത്തിൽ 12 ടീമുകൾ പങ്കെടുത്തു. ഒന്നും രണ്ടും സമ്മാനം ആവഡി എച്ച്.വി.എഫ്. മലയാളി സമാജത്തിന്റെ വ്യത്യസ്തടീമുകൾ സ്വന്തമാക്കി.

To advertise here,

മൂന്നാം സ്ഥാനം കൊളത്തൂർ മലയാളി സമാജവും ആവഡി എച്ച്.വി.എഫ്. മലയാളി സമാജത്തിന്റെ മറ്റൊരു ടീമും പങ്കിട്ടു. ഡോ. ദിലീപ് കുമാർ പൂക്കളമത്സരം ഉദ്ഘാടനംചെയ്തു. ചടങ്ങിൽ കെ.വി. രാധാകൃഷ്ണൻ അധ്യക്ഷനായി. 20-ന് നടത്തുന്ന ഓണാഘോഷച്ചടങ്ങിൽ വിജയികൾക്ക് സമ്മാനംനൽകുമെന്ന് ജനറൽ സെക്രട്ടറി പി.ആർ. രാജേഷ് അറിയിച്ചു. കൺവീനർ സോജൻ ജോസഫ്, വൈസ് ചെയർമാൻ കൃഷ്ണനുണ്ണി, വൈസ് പ്രസിഡന്റുമാരായ രവീന്ദ്രൻ പരമേശ്വരൻ, ജോയ്, ഖജാൻജി ഷമീർ, വനിതാ വിഭാഗം കോഡിനേറ്റർ ഷിനു സോജൻ, ഷീബാ പരമേശ്വരൻ, പ്രേരിജ നിധീഷ്, രേഖ, ബൈജു, ചന്ദ്രൻ രാജവീഥി, വിജയൻ എന്നിവർ നേതൃത്വം നൽകി.