ബെംഗളൂരു : പൂക്കൾ നിറഞ്ഞുനിൽക്കുന്ന കാഴ്ചകളുടെ വസന്തകാലം ഒരുക്കി കബൺപാർക്കിൽ പുഷ്പമേളയ്ക്ക് ഇന്ന് തുടക്കമാകും. കന്നഡരാജ്യോത്സവത്തിന്റെയും ശിശുദിനാഘോഷത്തിന്റെയും ഭാഗമായി നടത്തുന്ന മേള ഏഴിന് സമാപിക്കും. ആനകൾ, മയിൽ, ചിത്രശലഭങ്ങൾ, കാർട്ടൂൺ കഥാപാത്രങ്ങൾ തുടങ്ങിയവയുടെ പൂക്കളാലും പഴങ്ങളാലും ഇലകളാലും തീർത്ത രൂപങ്ങളടക്കം കൗതുകക്കാഴ്ചകളാണ് പുഷ്പമേളയിൽ ഒരുക്കിയിരിക്കുന്നത്. ഒരു ലക്ഷത്തോളം പൂച്ചെടികളാണ് മേളയിൽ പ്രദർശിപ്പിക്കുന്നത്.
രാവിലെ ആറ് മുതൽ വൈകീട്ട് ഏഴ് വരെയാണ് സന്ദർശന സമയം. 12 വയസ്സിന് മുകളിലുള്ളവർക്ക് വാരാന്ത്യങ്ങളിലും പൊതു അവധി ദിവസങ്ങളിലും 80 രൂപയും മറ്റ് ദിവസങ്ങളിൽ 50 രൂപയുമാണ് പ്രവേശന പാസ് നിരക്ക്.
12 വയസ്സും അതിന് താഴെയുമുള്ളവർക്ക് എല്ലാ ദിവസവും 20 രൂപയാണ് നിരക്ക്. എൻ.ജി.ഒ. സർക്കിൾ, ക്വീൻസ് പാർക്ക്, ഹൈക്കോടതി, കണ്ഠീരവ സ്റ്റേഡിയം, സെയ്ന്റ് ജോസഫ്സ് സ്കൂൾ എന്നിവിടങ്ങളിൽ പേ ആൻഡ് പാർക്ക് സൗകര്യം ലഭ്യമാണ്.
ഹോർട്ടികൾച്ചറൽ വകുപ്പിന്റെ നേതൃത്വത്തിലാണ് മേള സംഘടിപ്പിക്കുന്നത്. 155 വർഷത്തെ കബൺപാർക്കിന്റെ ചരിത്രത്തിൽ അഞ്ചാമത്തെ പുഷ്പമേളയാണിത്.
2015-ലാണ് ആദ്യമായി ഇവിടെ പുഷ്പമേള നടത്തിയത്. സ്വാതന്ത്ര്യദിനാഘോഷത്തോടനുബന്ധിച്ചായിരുന്നു അന്ന് മേള. പിന്നീട് 2017, 18 വർഷങ്ങളിലും മേള നടത്തിയെങ്കിലും പിന്നീട് മുടങ്ങി. കഴിഞ്ഞവർഷം വീണ്ടും ആരംഭിക്കുകയും ഈ വർഷവും തുടരുകയുമായിരുന്നു.
Published: 25 Nov 2026, 12:50 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented