ബെംഗളൂരു : കേന്ദ്രസർക്കാരിന്റെ പുതിയ ലേബർകോഡിനെതിരേ തൊഴിലാളിമുന്നേറ്റം അനിവാര്യമാണെന്ന് എ.ഐ.ടി.യു.സി. ദേശീയസമ്മേളനം. സമ്മേളനത്തിൽ അവതരിപ്പിച്ച പ്രമേയത്തിലാണ് കേന്ദ്രസർക്കാരിന്റെ തൊഴിലാളിവിരുദ്ധ നയങ്ങൾ, പൊതുമേഖലാ സ്ഥാപനങ്ങളുടെ സ്വകാര്യവത്കരണം, തൊഴിൽ സുരക്ഷയും സാമൂഹിക സുരക്ഷയും ഇല്ലാതാക്കുന്ന നടപടികൾ എന്നിവക്കെതിരേ ശക്തമായ പ്രക്ഷോഭം അനിവാര്യമാണെന്ന്് ചൂണ്ടിക്കാട്ടിയത്.

To advertise here,

രാജ്യത്തെ തൊഴിലാളിപ്രസ്ഥാനത്തെ കൂടുതൽ കരുത്തുറ്റതാക്കുന്നതിന് ലക്ഷ്യമിട്ടുള്ള വിവിധ പ്രമേയങ്ങൾ സമ്മേളനം പാസാക്കി.

തൊഴിലാളികളുടെ അവകാശങ്ങൾ, തൊഴിൽസുരക്ഷ, സാമൂഹികനീതി, പൊതുമേഖലാ സംരക്ഷണം, ജനാധിപത്യ അവകാശങ്ങൾ തുടങ്ങിയ വിഷയങ്ങളിലെ വിവിധ പ്രമേയങ്ങളും സമ്മേളനം അംഗീകരിച്ചു. പോർച്ചുഗലിലെ ട്രേഡ് യൂണിയൻ ഫെഡറേഷനായ ജനറൽ കോൺഫഡറേഷൻ ഓഫ് പോർച്ചുഗൽ വർക്കേഴ്‌സ് പ്രതിനിധി ഡിനിസ് കാമ്പോസ് കോസ്റ്റ ലോറൻസ്, ദേശീയ മഹിളാ ഫെഡറേഷൻ ജനറൽസെക്രട്ടറി നിഷ സിദ്ധു,

അഖിലേന്ത്യാ കിസാൻസഭ ദേശീയ ജനറൽസെക്രട്ടറി ആർ. വെങ്കയ്യ, എ.ഐ.എസ്.എഫ്. അഖിലേന്ത്യ ജനറൽസെക്രട്ടറി ദിനേശ് ശ്രീരംഗ രാജ്, എ.ഐ.വൈ.എഫ്. അഖിലേന്ത്യ ജനറൽസെക്രട്ടറി സുഖ് ജിന്ദർ സിങ് മഹേശ്വരി, ബി.കെ.എം.യു. അഖിലേന്ത്യ ജനറൽസെക്രട്ടറി ഗുൽത്താർ സിങ് ഗോറിയ എന്നിവർ സംസാരിച്ചു.