മൈസൂരു : മുൻപിൽ ചെണ്ടമേളത്തിന്റെ അകമ്പടി. തൊട്ടുപിന്നാലെ വഞ്ചിയിൽ കൂറ്റൻ തെയ്യത്തിന്റെ നിശ്ചലദൃശ്യം. അരികിലായി കഥകളിയും തെങ്ങും പ്രകൃതിയുടെ പച്ചപ്പും. അങ്ങനെ ചരിത്രത്തിൽ ആദ്യമായി കേരളത്തിന്റെ സാംസ്കാരിക തനിമയും ദസറ ഘോഷയാത്രയുടെ മാറ്റുകൂട്ടി. ജംബൂ സവാരിയുടെ ഭാഗമായുള്ള ഘോഷയാത്രയിലെ നിശ്ചല ദൃശ്യങ്ങളിലാണ് ഈ വർഷം കേരളത്തിന്റെ പ്രാതിനിധ്യമുണ്ടായത്.

To advertise here,

 

കർണാടകത്തിന് പുറമെ തമിഴ്‌നാട്, കേരളം എന്നീ സംസ്ഥാനങ്ങളുടെ നിശ്ചല ദൃശ്യങ്ങളാണ് ഘോഷയാത്രയിൽ ഈ വർഷം ആദ്യമായി അണിനിരന്നത്. കർണാടകയുടെ വിവിധ ജില്ലകളിൽനിന്നും ബോർഡുകളിൽനിന്നും കോർപ്പറേഷനുകളിൽനിന്നുമായി ആകെ 53 നിശ്ചല ദൃശ്യങ്ങളാണ് യാത്രയിൽ അണിനിരന്നത്.

കര, നാവിക വ്യോമ സേനകളുടെ പരേഡും എച്ച്.എം.ടി., ഇന്ത്യൻ റെയിൽവേ എന്നിവയുടെ നിശ്ചല ദൃശ്യങ്ങളുമുണ്ടായിരുന്നു.

ദുർഗാദേവി മുതൽ വിവിധ ക്ഷേത്രരൂപങ്ങൾ വരെയും പുലിക്കളി മുതൽ കാളപ്പോര് വരെയും യാത്രയിൽ കാഴ്ചയുടെ വിരുന്നൊരുക്കി. അഞ്ചരക്കിലോമീറ്ററുള്ള ഘോഷയാത്രയിൽ നൃത്തനൃത്യങ്ങളും വാദ്യമേളങ്ങളും കൊമ്പുവിളികളും മാറ്റുകൂട്ടി. കൊട്ടാര പരിസരത്തുനിന്നാരംഭിച്ച ഘോഷയാത്ര ബന്നിമണ്ഡപ് ഗ്രൗണ്ടിലെത്തുന്നതുവരെ തെരുവീഥികളിൽ

മൈസൂരു കൊട്ടാരപരിസരത്തുമാത്രം 50,000-ത്തിലധികം ആളുകൾ സന്നിഹിതരായിരുന്നു. നഗര വീഥികളിൽ ജനപ്രവാഹമായിരുന്നു. വൻ പോലീസ് സുരക്ഷയിൽ പാസുകളിലും ക്ഷണക്കത്തുകളിലും നൽകിയിരുന്ന നിർദേശങ്ങൾക്കനുസൃതമായാണ് ആളുകളെ പോലീസ് കൊട്ടാരപരിസരത്ത് പ്രവേശിക്കാൻ അനുവദിച്ചത്.