ഇരട്ടയാർ : ലഹരി ഉപയോഗം വർധിക്കുമ്പോൾ ലഹരിക്കെതിരേ കളിക്കളം പദ്ധതി വിഭാവനംചെയ്ത് ജെ.സി.ഐ. ഇരട്ടയാർ. ഓരോ പ്രദേശത്തെയും യുവാക്കളെയും വിദ്യാർഥികളെയും സംഘടിപ്പിച്ച് സ്ഥലം കണ്ടെത്തി നവീകരിച്ച്, ആവശ്യമായ കായിക ഉപകരണങ്ങൾ കൈമാറി സ്ഥിരമായി കായികവിനോദങ്ങൾ തുടരുന്ന പദ്ധതിയാണ് കളിക്കളം പദ്ധതി. പദ്ധതിയുടെ ഉദ്ഘാടനം ഇരട്ടയാർ പഞ്ചായത്ത് വികസനകാര്യ ചെയർമാൻ സിജോ ഇലന്തൂർ നിർവഹിച്ചു.

To advertise here,

 

ഇതിനോടകം തന്നെ വോളിബോൾ കോർട്ട്, ബാഡ്മിന്റൺ കോർട്ട് എന്നിവ ജെ.സി.ഐ. ഇരട്ടയാർ നാടിന് സമർപ്പിച്ചു. കായിക ഉപകരണങ്ങൾ ചാപ്റ്റർ പ്രസിഡന്റ് ജോയൽ ജോസ് കൈമാറി. പഞ്ചായത്തംഗം കിരൺ ജോർജ് തോമസ് ആശംസ അറിയിച്ചു. പരിപാടികൾക്ക് ചാപ്റ്റർ സെക്രട്ടറി ആനന്ദ് തോമസ്, ട്രഷറർ സെസിൽ ജോസ്, ജെറാർഡ് വളവനാട്ട്, ജെറിൻ വളവനാട്ട്, ആദർശ് മാത്യു, ജിഷ് ജോൺ, ജോബിൻ കളത്തിക്കാട്ടിൽ എന്നിവർ നേതൃത്വം നൽകി.