മൈസൂരു : മൈസൂർ കാർമൽ കാത്തലിക് അസോസിയേഷൻ, മൈസൂർ ചെസ് സെന്ററുമായി സഹകരിച്ച് സ്കൂൾ വിദ്യാർഥികൾക്കായി ചെസ് ടൂർണമെന്റ് സംഘടിപ്പിച്ചു. 1000-ത്തോളം വിദ്യാർഥികൾ പങ്കെടുത്തു. കർണാടകയിൽ നടന്ന ഏറ്റവും വലിയ ഇന്റർസ്കൂൾ ചെസ് ടൂർണമെന്റാണിത്. ഒന്നുമുതൽ പത്തുവരെ ക്ളാസുകളിൽ പഠിക്കുന്ന കുട്ടികൾക്ക് മൂന്ന് വിഭാഗങ്ങളിലായാണ് മത്സരം.

To advertise here,

 

ടൂർണമെന്റ് വി. ഈശ്വരറാവു ഉദ്ഘാടനം ചെയ്യും. മുഖ്യാതിഥിയായ റെജിനോൾഡ് വെസ്ലിയുമായി ചെസ് മത്സരം കളിച്ചാണ് ഈശ്വര റാവു ടൂർണമെന്റ് ഉദ്ഘാടനം ചെയ്തത്. എം.ഡി.ഇ.എസ്. സെക്രട്ടറി ഫാ. എഡ്വേർഡ് വില്ല്യം സൽദാന, കാർമൽ കാത്തലിക് അസോസിയേഷൻ പ്രസിഡന്റ് ജോസഫ് മാത്യു, അസോ. സെക്രട്ടറി എം.കെ. ജോണി, അസോ. വൈസ് പ്രസിഡന്റ് ജോൺസൺ ജോസഫ്, ടൂർണമെന്റ് കൺവീനർ ജോബി തോമസ്, മൈസൂരു ചെസ് സെന്റർ പ്രസിഡന്റ് നാഗേന്ദ്ര മുരളീധർ എന്നിവർ പരിപാടിയിൽ പങ്കെടുത്തു.