മനാമ: ഐവൈസിസി ബഹ്റൈന്‍ സംഘടിപ്പിക്കുന്ന യൂത്ത് ഫെസ്റ്റ് 2024 ന്റെ പ്രചാരണത്തിന്റെ ഭാഗമായി നടത്തുന്ന ദീപശിഖ പ്രയാണത്തിന് സ്വീകരണം നല്‍കി. ഹമദ് ടൗണ്‍ ഏരിയയില്‍ നിന്നും എത്തിയ ദീപശിഖ റിഫാ ഏരിയ വൈസ് പ്രസിഡന്റ് അഖില്‍, സെക്രട്ടറി സജീര്‍ എന്നിവര്‍ക്ക് ഹമദ് ടൗണ്‍ ഏരിയ പ്രസിഡന്റ് നസീര്‍ പൊന്നാനി കൈമാറി. ഏരിയ കണ്‍വന്‍ഷന്‍ ദേശീയ പ്രസിഡന്റ് ഫാസില്‍ വട്ടോളി ഉദ്ഘാടനം ചെയ്തു. ജോജി കുര്യന്‍ മുഖ്യപ്രഭാഷണം നടത്തി. ദേശീയ സെക്രട്ടറി അലന്‍ ഐസക്, ട്രഷറര്‍ നിധീഷ് ചന്ദ്രന്‍, ദീപശിഖ കോഡിനേറ്റര്‍ ലൈജു തോമസ്, യൂത്ത് ഫെസ്റ്റ് 2024 കമ്മറ്റി ചെയര്‍മാന്‍ വിന്‍സു കൂത്തപ്പള്ളി, സബ് കമ്മറ്റി കണ്‍വീനര്‍മാരായ ഷംസാദ് കാക്കൂര്‍, ജസീല്‍, ഹരി ഭാസ്‌കര്‍ റിഫ, ഹമദ് ടൗണ്‍ ഏരിയ ഭാരവാഹികള്‍ എന്നിവര്‍ പങ്കെടുത്തു. യോഗത്തിന് ഏരിയ ഭാരവാഹി സന്തോഷ് സാനി നന്ദി പറഞ്ഞു.

To advertise here,