മനാമ: ബഹ്റൈൻ ഒഐസിസി കോഴിക്കോട് ജില്ലാ കമ്മിറ്റി സംഘടിപ്പിക്കാനിരുന്ന 'കോഴിക്കോട് ഫെസ്റ്റ് 2k26' നിലവിലെ സാഹചര്യം കണക്കിലെടുത്ത് ഔദ്യോഗികമായി മാറ്റിവെച്ചു. ആഘോഷങ്ങളിൽ പങ്കെടുക്കുന്നവർ, അതിഥികൾ, പ്രവർത്തകർ എന്നിവരുടെ സുരക്ഷയ്ക്കും ക്ഷേമത്തിനും മുൻഗണന നൽകിക്കൊണ്ടാണ് കമ്മിറ്റി ഈ തീരുമാനമെടുത്തത്.
ഏറെ ആകാംക്ഷയോടെ പ്രവാസി സമൂഹം കാത്തിരുന്ന പരിപാടിയായിരുന്നു ഇത്. നിലവിലെ സാഹചര്യത്തിൽ പരിപാടി നടത്തുന്നതിലെ പ്രായോഗിക ബുദ്ധിമുട്ടുകൾ പരിഗണിച്ചാണ് തീരുമാനം. ഇതിലുണ്ടായ അസൗകര്യത്തിൽ ഖേദം പ്രകടിപ്പിക്കുന്നതായും പ്രവാസി സമൂഹത്തിന്റെ സഹകരണം പ്രതീക്ഷിക്കുന്നതായും സംഘാടകർ അറിയിച്ചു.
സാഹചര്യങ്ങൾ മെച്ചപ്പെടുന്ന മുറയ്ക്ക് പരിപാടിയുടെ പുതുക്കിയ ഉടൻ അറിയിക്കുമെന്ന് ഒഐസിസി കോഴിക്കോട് ജില്ലാ കമ്മിറ്റി ഭാരവാഹികൾ വ്യക്തമാക്കി.
Content Highlights: Bahrain OICC Kozhikode Fest Postponed: Official Update
Published: 19 Mar 2026, 03:47 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented