മനാമ: സെപ്റ്റംബർ 4ന് സിംസ് ഓണ മഹാസദ്യയോടെ ആരംഭിച്ച സിംസ് ഓണമഹോത്സവം 2026, വിവിധ കലാ, കായിക, സാംസ്‌കാരിക പരിപാടികൾക്ക് തിരശ്ശീലയിട്ട് സിംസ് ഗുഡ്വിൻ ഹാളിൽ നടന്ന ഗ്രാൻഡ് ഫിനാലെയോടെ സമാപിച്ചു. ഇതോടനുബന്ധിച്ച് 2025–26 സിംസ് ഭരണസമിതിയുടെ പ്രവർത്തനസമാപന ചടങ്ങും സംഘടിപ്പിച്ചു.
ബഹ്‌റൈൻ ഫിനാൻസിങ് കമ്പനി മാർക്കറ്റിങ് ഹെഡ് അനൂപ് പ്രസന്നകുമാർ ചടങ്ങിൽ മുഖ്യാതിഥിയായി പങ്കെടുത്തു. ഓണാഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച വിവിധ മത്സരങ്ങളും പരിപാടികളും സിംസ് കുടുംബങ്ങളുടെ മികച്ച പങ്കാളിത്തത്തോടെയും സഹകരണത്തോടെയും വിജയകരമായി പൂർത്തിയാക്കാനായെന്ന് സിംസ് ഓണം ജനറൽ കൺവീനർ പോൾ കെ. ആന്റണി ചടങ്ങിൽ പറഞ്ഞു.
ഓണമഹോത്സവത്തിന്റെ ഭാഗമായി നടന്ന വിവിധ മത്സരങ്ങളിൽ റാഫി തരകൻ നേതൃത്വം നൽകിയ ടീം ആരവം ഒന്നാം സ്ഥാനം നേടി. അജീഷ് തോമസ് നേതൃത്വം നൽകിയ ടീം മാമാങ്കം രണ്ടാം സ്ഥാനവും ജോസ് ചാലിശ്ശേരി നേതൃത്വം നൽകിയ ടീം പൂവിളി മൂന്നാം സ്ഥാനവും കരസ്ഥമാക്കി. വിജയികൾക്ക് ചടങ്ങിൽ സമ്മാനങ്ങൾ വിതരണം ചെയ്തു.
സിംസ് പ്രസിഡന്റ് പി. ടി. ജോസഫ് നേതൃത്വം നൽകിയ 2025–26 ഭരണസമിതിയുടെ പ്രവർത്തനങ്ങളുടെ ഔദ്യോഗിക സമാപനവും സിംസ് കുടുംബങ്ങളുടെ സാന്നിധ്യത്തിൽ നടന്നു. സിംസിന്റെ സിൽവർ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി കഴിഞ്ഞ 25 വർഷത്തിനിടെ സംഘടനയെ നയിച്ച 172 ബോർഡ് അംഗങ്ങളെ ആദരിച്ച് സംഘടിപ്പിച്ച ‘രജതാരവം’ പരിപാടിയുടെ സ്മരണയ്ക്കായി തയ്യാറാക്കിയ മെമ്മോറിയൽ ഫലകം സിംസ് ഗുഡ്വിൻ ഹാളിൽ അനാച്ഛാദനം ചെയ്തു.
കഴിഞ്ഞ ഒരു വർഷക്കാലം സിംസിന്റെ പ്രവർത്തനങ്ങൾക്ക് പിന്തുണയും സഹകരണവും നൽകിയ കുടുംബാംഗങ്ങൾക്ക് പ്രസിഡന്റ് പി. ടി. ജോസഫ്, ജനറൽ സെക്രട്ടറി നെൽസൺ വർഗീസ്, വൈസ് പ്രസിഡന്റ് ജിമ്മി ജോസഫ് എന്നിവർ സംഘടനയുടെ പേരിൽ നന്ദി രേഖപ്പെടുത്തി.
ചടങ്ങിൽ ലേഡീസ് വിങ് പ്രസിഡന്റ് സ്റ്റെഫി മരിയ അരുൺ, കോർ ഗ്രൂപ്പ് ചെയർമാൻ ബെന്നി വർഗീസ്, ഐ.ടി. സെക്രട്ടറി സിബു ജോർജ്, എന്റർടെയിൻമെന്റ് സെക്രട്ടറി സോബിൻ സി. ജോസ് എന്നിവർ ആശംസകൾ നേർന്നു.
സിംസ് ബോർഡ് അംഗങ്ങളായ ജോബി ജോസഫ്, ജെയ്‌സൺ മഞ്ഞളി, ഷാജി സെബാസ്റ്റ്യൻ, സിംസ് മുൻ പ്രസിഡന്റ് പോൾ ഉറുവത്ത്, ലേഡീസ് വിങ് സെക്രട്ടറി മേരി രഞ്ജിത്, വൈസ് പ്രസിഡന്റ് ജിൻസി ലിയോൺസ്, ലിജി ജോസ്, ഷീന ജോബി, ജോയ്‌സി സണ്ണി, അൽവിനിയ ക്ലിറ്റിൻ, ഐശ്വര്യ ജാക്‌സൺ, സുനു രതീഷ് എന്നിവർ വിവിധ പരിപാടികൾക്ക് നേതൃത്വം നൽകി. ഷാന്റി ജെയിംസ്, ഷീന ജോയ്‌സൺ എന്നിവർ ചടങ്ങുകൾ നിയന്ത്രിച്ചു.
ഓണത്തിന്റെ ഐക്യവും സൗഹൃദവും കുടുംബസംഗമത്തിന്റെ സന്തോഷവും ഒരുമിച്ച് ആഘോഷിച്ച സിംസ് ഓണമഹോത്സവം 2026 സംഘടനയുടെ ചരിത്രത്തിലെ മറ്റൊരു ശ്രദ്ധേയ അധ്യായമായി മാറിയെന്ന് സംഘാടകർ അറിയിച്ചു.
Content Highlights: SIMS Onam Mahotsavam 2026 concluded with a grand finale at SIMS Goodwin Hall in Bahrain.
Published: 03 Nov 2026, 12:10 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented