മനാമ: ബഹ്റൈനിലെ പ്രമുഖ കലാ സംഘടനയായ സെവൻ ആർട്‌സ് കൾച്ചറൽ ഫോറത്തിന്റെ ലേഡീസ് വിങ് 2026-28 വർഷത്തേക്കുള്ള പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. അദ്‌ലിയ ഓറ ആർട്‌സിൽ നടന്ന യോഗത്തിൽ സെവൻ ആർട്‌സ് പ്രസിഡന്റ് ജേക്കബ് തേക്കുതോട് അധ്യക്ഷത വഹിച്ചു. സെക്രട്ടറി തോമസ് ഫിലിപ്പ് യോഗത്തിൽ സ്വാഗതം ആശംസിച്ചു.
പുതിയ ഭാരവാഹികളായി അഞ്ചു സന്തോഷ് (പ്രസിഡന്റ്), ദീപ്തി ഡാനിയേൽ (സെക്രട്ടറി), മുബീന മൻഷീർ (കോർഡിനേറ്റർ) എന്നിവരെ തിരഞ്ഞെടുത്തു. മിനി റോയ് എന്റർടൈൻമെന്റ് സെക്രട്ടറിയായും അഞ്ജന വിനീഷ് എന്റർടൈൻമെന്റ് ജോയിന്റ് സെക്രട്ടറിയായും പ്രവർത്തിക്കും. ജിജി അനിൽ (വൈസ് പ്രസിഡന്റ്), സുബി തോമസ് (ജോയിന്റ് സെക്രട്ടറി) എന്നിവരാണ് മറ്റ് പ്രധാന ഭാരവാഹികൾ. കൂടാതെ സ്മിത മയ്യന്നൂർ, സുനി ഫിലിപ്പ്, ഇന്ദു രാജേഷ്, ടെൻസി മെർവിൻ, അശ്വതി ജയശ്രീ എന്നിവരെ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായും തിരഞ്ഞെടുത്തു.
ചെയർമാൻ മനോജ് മയ്യന്നൂർ, രക്ഷാധികാരി എം.സി. പവിത്രൻ, ലേഡീസ് വിങ് പ്രസിഡന്റ് അഞ്ചു സന്തോഷ്, എന്റർടൈൻമെന്റ് സെക്രട്ടറി മിനി മാത്യു, വൈസ് പ്രസിഡന്റ് ബൈജു മലപ്പുറം, ജോയിന്റ് സെക്രട്ടറി ജയേഷ് താന്നിക്കൽ, ദീപ്തി ഡാനിയേൽ തുടങ്ങിയവർ ആശംസകൾ നേർന്നു.
Content Highlights: Election of Seven Arts Cultural Forum Ladies Wing office bearers for 2026-28., Anju Santhosh appointed as President, Deepti Daniel as Secretary., Executive committee members confirmed for the upcoming term., Formal meeting held at Adliya Aura Arts, Bahrain.
Published: 30 Jul 2026, 10:14 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented