കൊല്ലം: മന്ത്രിമാരുടെ വിദേശയാത്ര വിവാദത്തിൽ പ്രതികരിച്ച് മന്ത്രി ഒ.ജെ ജനീഷ്. പ്രതിപക്ഷം പോയത് പോലെയല്ല ഞങ്ങൾ പോകുന്നത്, അതുകൊണ്ടാണ് അത് വിവാദമാക്കുന്നതെന്ന് അദ്ദേഹം പരിഹസിച്ചു. ഭാര്യയും മകളേയും മക്കളുടെ മക്കളേയുമൊക്കെ കൂട്ടി പ്രതിപക്ഷനേതാക്കൾ യാത്ര ചെയ്തത് കണ്ടിട്ടില്ലേയെന്നും അദ്ദേഹം ചോദിച്ചു.
മന്ത്രിമാർക്ക് ആർക്കും സ്വകാര്യ നിമിഷങ്ങൾ പാടില്ലെന്നത് ഏത് കാലത്തെ ചിന്തയാണ്. എല്ലാവരും മനുഷ്യന്മാരല്ലേ? സർക്കാരിന് ബുദ്ധിമുട്ടില്ലാത്ത രീതിയിൽ, ചുമതലകളിൽ പോരായ്മ വരാത്ത രീതിയിൽ, സർക്കാരിന് ചീത്തപ്പേരില്ലാത്ത രീതിയിൽ, പൗരന്റെ നികുതിപ്പണം നഷ്ടപ്പെടാത്ത രീതിയിലൊക്കെ ഇടയ്‌ക്കൊക്കെ ചിലപ്പോൾ യാത്രയൊക്കെ പോകും. എന്റെ വയസ്സ് 37 ആണ്, താൻ തന്ത വൈബ് പിടിക്കാൻ ഉദ്ദേശിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
രണ്ട് വിദേശയാത്രകൾ നടത്തിയിട്ടുണ്ടെന്നും അത് സർക്കാർ ചെലവിൽ അല്ലെന്നും അദ്ദേഹം വിശദീകരിച്ചു. ഇത്തരം യാത്രകളൊന്നും വിവാദമാക്കേണ്ട കാര്യമില്ല. അദ്ദേഹത്തിന്റെ ഭാര്യയും കൂടെയുണ്ടെന്നൊക്കെയുള്ള വാർത്തകൾ കണ്ടു. എന്റെ ഭാര്യയല്ലേ കൂടെയുള്ളത്. അതിൽ ആരും ടെൻഷൻ അടിക്കേണ്ട കാര്യമില്ലല്ലോ എന്നും അദ്ദേഹം പ്രതികരിച്ചു.
Content Highlights: Minister O.J. Janeesh defended his foreign trips amidst opposition criticism., He clarified that his two foreign tours were not funded by the government., He questioned the opposition leaders' past family trips abroad., He stated that public servants are also human and personal trips without affecting official duties should not be controversial.
Published: 21 Sept 2026, 03:23 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented