മനാമ: പാലക്കാട് ആര്‍ട്‌സ് ആന്‍ഡ് കള്‍ച്ചറല്‍ തിയേറ്റര്‍ (പാക്ട്), അമേസിംഗ് ബഹ്റൈനുമായി സഹകരിച്ച് സംഘടിപ്പിക്കുന്ന 'ഒരുമയുടെ ഓണം' സെപ്റ്റംബര്‍ 26 വെള്ളിയാഴ്ച നടക്കും. സല്‍മാബാദ് ഗോള്‍ഡന്‍ ഈഗിള്‍ ഹെല്‍ത്ത് ക്ലബില്‍ (ഗള്‍ഫ് എയര്‍) നടക്കുന്ന ഓണാഘോഷ ചടങ്ങില്‍ പാലക്കാട് എം.പി വി.കെ ശ്രീകണ്ഠന്‍ മുഖ്യാതിഥിയായി പങ്കെടുക്കും.
ചടങ്ങില്‍ ബഹ്റൈന്‍ പാര്‍ലമെന്റ് അംഗം മുഹമ്മദ് ഹുസൈന്‍ ജനഹി സംബന്ധിക്കും. പ്രശസ്ത പിന്നണി ഗായകന്‍ പ്രശോഭ് പാലക്കാട് നയിക്കുന്ന ഗാന വിരുന്നും പരിപാടിയുടെ ഭാഗമായി ഉണ്ടായിരിക്കും. പാലക്കാട്ടെ പ്രശസ്തമായ കാറ്ററിംഗ് സ്ഥാപനമായ റൈറ്റ് ചോയ്‌സ് ആണ് വിഭവ സമൃദ്ധമായ പാലക്കാടന്‍ സദ്യ ഒരുക്കുന്ന്. കൂടുതല്‍ വിവരങ്ങള്‍ക്ക്: 39871460, 39143350
Content Highlights: `Orumayude Onam` celebration in Bahrain on Sept 26th with MP V.K. Sreekandan, music by Prashob Palakkad, & a Palakkadan feast.
Published: 24 Sept 2025, 03:17 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented