മനാമ: ബഹ്റൈൻ അന്താരാഷ്ട്ര വിമാനത്താവളത്തിൽ ടെക്‌സൽ എയറിന്റെ ഹാംഗർ പ്രവർത്തനങ്ങൾക്കുള്ള കരാർ 11 വർഷത്തേക്ക് കൂടി നീട്ടാൻ ബഹ്റൈൻ എയർപോർട്ട് കമ്പനി. ഇതുമായി ബന്ധപ്പെട്ട നടപടികൾ പുരോഗമിക്കുകയാണെന്ന് കമ്പനി അറിയിച്ചു. മനാമയിൽ നടന്ന ഗേറ്റ്‌വേ ഗൾഫ് ഇൻവെസ്റ്റ്‌മെന്റ് ഫോറം 2026-ലാണ് പ്രഖ്യാപനം.
കരാർ നീട്ടുന്നതോടെ ബഹ്റൈൻ അന്താരാഷ്ട്ര വിമാനത്താവളത്തിലെ പ്രവർത്തനങ്ങൾ വിപുലീകരിക്കാനും അടിസ്ഥാന സൗകര്യങ്ങളിൽ കൂടുതൽ നിക്ഷേപം നടത്താനും ടെക്‌സൽ എയറിന് സാധിക്കും. രാജ്യത്തെ വ്യോമയാനം, എയർ കാർഗോ, ലോജിസ്റ്റിക്സ് മേഖലകളുടെ വളർച്ചയ്ക്കും പുതിയ തീരുമാനം കരുത്തുപകരും.
2026-ൽ ബഹ്റൈനിൽ 20 വർഷം പൂർത്തിയാക്കുന്ന ചിഷോം എന്റർപ്രൈസസിന്റെ ഉപസ്ഥാപനമാണ് ടെക്‌സൽ എയർ. 2025-ൽ ട്വിൻ ബേ ഹാംഗർ സൗകര്യം സ്വന്തമാക്കിയതിനു പിന്നാലെ വിമാന അറ്റകുറ്റപ്പണി, കാർഗോ, സ്വകാര്യ വ്യോമയാന സേവനങ്ങൾ എന്നിവയ്ക്കായി കമ്പനി വൻതോതിൽ നിക്ഷേപം നടത്തിയിരുന്നു.
ദീർഘകാല കരാറുകൾ വ്യോമയാന മേഖലയിലെ സ്ഥാപനങ്ങൾക്ക് കൂടുതൽ നിക്ഷേപം നടത്താനും പ്രവർത്തനങ്ങൾ വിപുലീകരിക്കാനും ആത്മവിശ്വാസം നൽകുമെന്ന് ബഹ്റൈൻ എയർപോർട്ട് കമ്പനി ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ അഹമ്മദ് മുഹമ്മദ് ജനഹി പറഞ്ഞു.
ബഹ്റൈനാണ് ടെക്‌സൽ എയറിന്റെ തുടക്കം മുതലുള്ള ആസ്ഥാനമെന്ന് ചിഷോം എന്റർപ്രൈസസ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ ജോർജ് ചിഷോം വ്യക്തമാക്കി. പുതിയ കരാർ കൂടുതൽ ഹാംഗർ സൗകര്യങ്ങൾ ഒരുക്കുന്നതിനും പരിപാലനം, ചാർട്ടർ, കാർഗോ പ്രവർത്തനങ്ങൾ വിപുലീകരിക്കുന്നതിനുമുള്ള നിക്ഷേപ പദ്ധതികൾക്ക് സഹായകമാകുമെന്നും അദ്ദേഹം പറഞ്ഞു.
ബഹ്റൈൻ അന്താരാഷ്ട്ര വിമാനത്താവളത്തെ വ്യോമയാന മേഖലയിലെ പ്രധാന നിക്ഷേപ കേന്ദ്രമാക്കി മാറ്റുന്നതിനുള്ള ബഹ്റൈൻ എയർപോർട്ട് കമ്പനിയുടെ ശ്രമങ്ങൾക്ക് പുതിയ കരാർ കൂടുതൽ പിന്തുണയേകും.
Content Highlights: Bahrain Airport Company plans to extend Texel Air's hangar operations agreement at Bahrain International Airport by another 11 years.The announcement was made at the Gateway Gulf Investment Forum 2026 in Manama
Published: 01 Nov 2026, 10:32 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented