മനാമ: കേരളത്തിലെ ജനങ്ങളെ വികസനത്തിന്റെ സ്വപ്നം കാണുവാനും, അവയെ യഥാര്‍ഥ്യമാക്കുവാനും ശ്രമിച്ച നേതാവ് ആയിരുന്നു കെ. കരുണാകരന്‍ എന്ന് ഒഐസിസിയുടെ ആഭിമുഖ്യത്തില്‍ നടന്ന അനുസ്മരണ സമ്മേളനത്തിലും, പുഷ്പാര്‍ച്ചനയിലും പങ്കെടുത്ത നേതാക്കള്‍ അഭിപ്രായപെട്ടു. വികസനപ്രവര്‍ത്തനങ്ങള്‍ നടക്കുമ്പോള്‍ ഉണ്ടാകുന്ന പ്രാദേശിക എതിര്‍പ്പുകളെ പരിഹരിക്കുവാനും, അര്‍ഹതപെട്ട ആളുകള്‍ക്ക് ഉചിതമായ നഷ്ടപരിഹാരം നല്‍കാനും ഒരു ഭരണകര്‍ത്താവ് എന്ന നിലയില്‍ അദ്ദേഹത്തിന് കഴിഞ്ഞു.
ഇപ്പോള്‍ പ്രവര്‍ത്തന സജ്ജമായിരിക്കുന്ന വിഴിഞ്ഞം തുറമുഖ പദ്ധതി 1991 ല്‍ കരുണാകരന്‍ ഗവണ്മെന്റിന്റെ ആശയമായിരുന്നു. മധ്യകേരളത്തിലെ പ്രവാസികള്‍ ഏറ്റവും കൂടുതല്‍ ആശ്രയിക്കുന്ന കൊച്ചി ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടും, കായികമേഖലക്ക് നിരവധി താരങ്ങളെ സംഭാവന ചെയ്ത കലൂര്‍ ജവഹര്‍ലാല്‍ നെഹ്റു അന്താരാഷ്ട്ര സ്റ്റേഡിയം അടക്കം നിരവധി പദ്ധതികള്‍ക്കും നേതൃത്വം നല്‍കാന്‍ അദ്ദേഹത്തിന്റെ കാലഘത്തില്‍ കഴിഞ്ഞു. കേരളത്തിലെ മത -സമുദായിക നേതാക്കളുമായി വളരെ നല്ല ബന്ധം ഉണ്ടായിരുന്ന കരുണാകരന്‍ എല്ലാ വിഭാഗം ആളുകളുടെയും നേതാവ് ആയിരുന്നു എന്നും ഒഐസിസി നേതാക്കള്‍ അഭിപ്രായപെട്ടു.
ഒഐസിസി ദേശീയ പ്രസിഡന്റ് ഗഫൂര്‍ ഉണ്ണികുളം അധ്യക്ഷത വഹിച്ച യോഗത്തില്‍ ഒഐസിസി ഗ്ലോബല്‍ കമ്മറ്റി അംഗം മുഖ്യപ്രഭാഷണം നടത്തി. ഒഐസിസി ദേശീയ ജനറല്‍ സെക്രട്ടറിമാരായ സൈദ് എം എസ് സ്വാഗതവും, പ്രദീപ് മേപ്പയൂര്‍ നന്ദിയും രേഖപ്പെടുത്തിയ യോഗത്തില്‍ ഒഐസിസി ദേശീയ ജനറല്‍ സെക്രട്ടറിമാരായ മനുമാത്യു, ജീസണ്‍ ജോര്‍ജ്, ജേക്കബ് തേക്ക്‌തോട്, സുനില്‍ ചെറിയാന്‍, ഒഐസിസി ട്രഷറര്‍ ലത്തീഫ് ആയംചേരി, ഒഐസിസി വൈസ് പ്രസിഡന്റ്മാരായ ജവാദ് വക്കം, ചെമ്പന്‍ ജലാല്‍, ഗിരീഷ് കാളിയത്ത്, ഐ വൈ സി ഇന്റര്‍നാഷണല്‍ ചെയര്‍മാന്‍ നിസാര്‍ കുന്നംകുളത്തില്‍, സൈദ് ഹനീഫ എന്നിവര്‍ അനുസ്മരണ പ്രഭാഷണം നടത്തി. ഒഐസിസി നേതാക്കളായ ജോയ് ചുനക്കര, ജോണി താമരശ്ശേരി, അലക്‌സ് മഠത്തില്‍, റംഷാദ് അയിലക്കാട്, സല്‍മാനുല്‍ ഫാരിസ്, ജലീല്‍ മുല്ലപ്പള്ളി, ഫിറോസ് നങ്ങാരത്ത്, ബിജുബാല്‍ സി കെ,ബൈജു ചെന്നിത്തല, ഷാജി പൊഴിയൂര്‍, ഷിബു ബഷീര്‍, രഞ്ജിത്ത് പടിക്കല്‍ മനോജ് ചണ്ണപ്പേട്ട എന്നിവര്‍ നേതൃത്വം നല്‍കി.
Content Highlights: oicc bahrain
Published: 25 Dec 2024, 12:21 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented