മനാമ :കെ സി എ ഓണം പൊന്നോണം 2026 ആഘോഷങ്ങളുടെ ഭാഗമായി മെഗാ ഫ്യൂഷൻ ഡാൻസ് സംഘടിപ്പിക്കുന്നു. ബഹ്റൈനിലെ അങ്കണത്തിൽ ഒക്ടോബർ രണ്ടിന് രാത്രി 7:30-ന് സംഘടിപ്പിക്കപ്പെടുന്ന മെഗാ ഫ്യൂഷൻ ഡാൻസിൽ ബഹ്റൈനിലെ 130 -ഓളം കലാകാരികൾ അണിനിരക്കും. നൃത്തസംവിധായിക ജൂലിയറ്റ് തോമസിന്റെയും കോർഡിനേറ്റർ എൽമി വിൻസെന്റിന്റെയും നേതൃത്വത്തിൽ അണിയിച്ചൊരുക്കുന്ന മെഗാ ഫ്യൂഷൻ ഡാൻസിൽ കേരളതനിമ വിളിച്ചോതുന്ന കേരളത്തിലെ വനിതകളുടെ തനതായ സംഘനൃത്തവും കൈകൊട്ടിക്കളിയുടെ ആവേശവും തിരുവാതിരയുടെ മനോഹാരിതയും കാവടിയുടെ ഭക്തിസാന്ദ്രതയും കൊർത്തിണക്കിയിരിക്കുന്നു .

To advertise here,

ജോസ് മ്യൂസിക്ക യാണ് സംഗീത സഹായം നൽകിയിരിക്കുന്നത്. പ്രമുഖ അഭിനേത്രി ജയാ മേനോൻ ആണ് മുഖ്യാതിഥി. പുതുമ നിറഞ്ഞ, ഇത്രയും കലാകാരികൾ അണിനിരക്കുന്ന നൃത്തമാസ്മരിക പ്രകടനം കാണുവാനും കണ്ടു ആസ്വദിക്കുവാനും ഈ കലാകാരികളെ പ്രോത്സാഹിപ്പിക്കുവാനും ഏവരെയും ഹൃദയപൂർവം സ്വാഗതം ചെയ്യുന്നതായി ഭാരവാഹികൾ പത്രകുറിപ്പിലൂടെ അറിയിച്ചു. കെ സി എ പ്രസിഡന്റ് ജെയിംസ് ജോൺ, ജനറൽ സെക്രട്ടറി വിനു ക്രിസ്റ്റി, ഓണം കമ്മിറ്റി ചെയർമാൻ ജിതിൻ ജോസ്, വൈസ് ചെയർമാൻ ജോർജ് സെബാസ്റ്റ്യൻ എന്നിവരുടെ നേതൃത്വത്തിലുള്ള വിപുലമായ കമ്മിറ്റിയാണ് ആഘോഷ പരിപാടികൾ സംഘടിപ്പിക്കുന്നത്