മനാമ: ഊരാളുങ്കൽ ലേബർ കോൺട്രാക്റ്റ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി ചെയർമാൻ രമേശൻ പാലേരിയുടെ നിര്യാണത്തിൽ മാപ്പള്ളി സ്‌കൂൾ അലുമ്‌നി ഫോറം (മാഫ് ബഹ്‌റൈൻ) അനുശോചന യോഗം സംഘടിപ്പിച്ചു. മനാമയിലെ മുബാറക് പ്ലാസയിൽ നടന്ന യോഗത്തിൽ അദ്ദേഹത്തിന്റെ സാമൂഹിക പ്രതിബദ്ധതയും സഹകരണ പ്രസ്ഥാനത്തിന് നൽകിയ വിലമതിക്കാനാവാത്ത സംഭാവനകളും അനുസ്മരിച്ചു.

To advertise here,

തൊഴിലാളി സഹകരണ മേഖലയെ ലോകശ്രദ്ധയിലേക്ക് ഉയർത്തുന്നതിൽ അദ്ദേഹം വഹിച്ച നേതൃത്വം മാതൃകാപരമാണെന്നും യോഗം വിലയിരുത്തി. മാഫ് ബഹ്‌റൈന്റെ രക്ഷാധികാരി എന്ന നിലയിൽ സംഘടനയ്ക്ക് അദ്ദേഹം നൽകിയ സ്‌നേഹവും പിന്തുണയും മാർഗനിർദേശങ്ങളും എന്നും സ്മരിക്കപ്പെടുമെന്ന് അംഗങ്ങൾ പറഞ്ഞു.

പ്രസിഡന്റ് അനീഷ് ടി. കെ. അധ്യക്ഷത വഹിച്ച ചടങ്ങിൽ സെക്രട്ടറി വിനീഷ് വിജയൻ സ്വാഗതം ആശംസിച്ചു. എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങൾ രമേശൻ പാലേരിയെ അനുസ്മരിച്ച് സംസാരിച്ചു. ആദരസൂചകമായി ഒരു മിനിറ്റ് മൗനാഞ്ജലി ആചരിച്ചു. ട്രഷറർ രൂപേഷ് നന്ദി രേഖപ്പെടുത്തി.