മനാമ: പ്രവാസി മലയാളികള്‍ക്ക് വായനയുടെ വിരുന്നൊരുക്കി ബഹ്‌റൈന്‍ കേരളീയസമാജം സംഘടിപ്പിക്കുന്ന ബി.കെ.എസ്-ഡി.സി അന്താരാഷ്ട്ര പുസ്തകമേളയുടെ ലോഗോയും ആദ്യ പോസ്റ്ററും പ്രകാശനം ചെയ്തു. ബഹ്‌റൈന്‍ കേരളീയ സമാജത്തില്‍ നടന്ന ചടങ്ങില്‍ പ്രമുഖ ചിന്തകനും പ്രഭാഷകനുമായ ഡോ.സുനില്‍ പി.ഇളയിടം പ്രകാശന കര്‍മ്മം നിര്‍വഹിച്ചു. സമാജം പ്രസിഡന്റ് പി.വി.രാധാകൃഷ്ണപിള്ള, ജനറല്‍ സെക്രട്ടറി വര്‍ഗ്ഗീസ് കാരയ്ക്കല്‍, സാഹിത്യ വിഭാഗം സെക്രട്ടറി ഫിറോസ് തിരുവത്ര, പുസ്തകോത്സവത്തിന്റെ ജനറല്‍ കണ്‍വീനര്‍ ഷബിനി വാസുദേവ്, ലോഗോ ഡിസൈന്‍ ചെയ്ത ഹരീഷ് മേനോന്‍ എന്നിവര്‍ ചടങ്ങില്‍ സന്നിഹിതരായിരുന്നു.
നവംബര്‍ 10 മുതല്‍ 20 വരെ നടക്കുന്ന പുസ്തകമേളയില്‍ വിവിധ വിഭാഗങ്ങളിലായി മലയാളം, ഇംഗ്ലീഷ് ഭാഷകളിലുള്ള ഒരു ലക്ഷത്തോളം പുസ്തകങ്ങള്‍ പ്രദര്‍ശനത്തിനെത്തിക്കുന്നുണ്ടെന്നും പുസ്തകമേളയോട് അനുബന്ധിച്ച് നടക്കുന്ന സാംസ്‌കാരിക സമ്മേളനങ്ങളില്‍ അന്താരാഷ്ട്ര തലത്തില്‍ത്തന്നെ ശ്രദ്ധേയരായ സാഹിത്യ-സാംസ്‌കാരിക രംഗത്തെ നിരവധി പ്രമുഖര്‍ പങ്കുചേരുമെന്നും സംഘാടകര്‍ അറിയിച്ചു. മേളയുടെ ഭാഗമായി നിരവധി കലാപരിപാടികളും വൈജ്ഞാനിക- സാഹിത്യ മത്സരങ്ങളും വിവിധ ദിനങ്ങളില്‍ ഒരുക്കിയിട്ടുണ്ട്.
കൂടുതല്‍ വിവരങ്ങള്‍ക്ക്:
ഫിറോസ് തിരുവത്ര - 33369895
ഷബിനി വാസുദേവ് - 39463471
Content Highlights: logo release
Published: 18 Oct 2022, 11:18 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented