
കൊച്ചി: വേള്‍ഡ് മലയാളി ഫെഡറേഷന് (ഡബ്ല്യു.എം.എഫ്) കേരള സ്റ്റേറ്റ് കൗണ്‍സിലിന്റെ നേതൃത്വത്തില്‍ നടക്കുന്ന കേരള മീറ്റ് 'ആരവം 2025' ന്റെ ലോഗോയുടെ പ്രകാശനം കൊച്ചി മേയര്‍ എം.അനില്‍കുമാര്‍ നിര്‍വഹിച്ചു. ഡബ്ല്യു.എം.എഫ് കേരള സ്റ്റേറ്റ് കൗണ്‍സില്‍ പ്രസിഡന്റ് റഫീഖ് മരക്കാര്‍ അധ്യക്ഷനായി. കേരള സ്റ്റേറ്റ് കൗണ്‍സില്‍ സെക്രട്ടറി സിന്ധു സജീവ് സ്വാഗതം പറഞ്ഞു.
സംഘടനയുടെ ഗ്ലോബല്‍ ട്രഷറര്‍ ടോം ജേക്കബ് മുഖ്യാതിഥിയായിരുന്നു. ഗ്ലോബല്‍ ജോയിന്റ് ട്രഷറര്‍ വി.എം സിദ്ധിഖ് മുഖ്യപ്രഭാഷണം നടത്തി. ടി.ബി നാസര്‍ (വൈസ് പ്രസിഡന്റ്, ഏഷ്യന്‍ റീജിയന്), ലീന സാജന് (വിമന്‍സ് ഫോറം കോഡിനേറ്റര്‍, ഏഷ്യ റീജിയന്), റിനി സുരാജ് (വൈസ് പ്രസിഡന്റ്, ഇന്ത്യന്‍ നാഷണല്‍ കൗണ്‍സില്‍), കബീര്‍ റഹ്മാന് (കേരള സ്റ്റേറ്റ് കൗണ്‍സില്‍ ട്രഷറര്‍), മിനി രാജേന്ദ്രന് (വൈസ് പ്രസിഡന്റ്, കേരള സ്റ്റേറ്റ് കൗണ്‍സില്‍), സനോജ് ലാല്‍ കെ.എസ് (സെക്രട്ടറി, എറണാകുളം ജില്ല കമ്മിറ്റി) എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു. ജെസ്സി ജയ് (ജോയിന്റ് സെക്രട്ടറി, കേരള സ്റ്റേറ്റ് കൗണ്‍സില്‍) പരിപാടിക്ക് നന്ദി അര്‍പ്പിച്ച് സംസാരിച്ചു.
ലോകത്തിലെ തന്നെ ഏറ്റവും വലിയ പ്രവാസി മലയാളി കൂട്ടായ്മ ആയ ഡബ്ല്യു.എം.എഫ് ന്റെ ഓരോ അംഗത്തിന്റെയും വേരുകള്‍ ആണ്ട് കിടക്കുന്ന കേരളത്തില്‍ നടക്കുന്ന ആരവം 2025 അതിന്റെ മുഴുവന്‍ പ്രൗഢിയോടെയും നടത്തപ്പെടുമെന്ന് കേരള സ്റ്റേറ്റ് കൗണ്‍സില്‍ ഭാരവാഹികള്‍ അറിയിച്ചു. ലോഗോ പ്രകാശനത്തിന് ശേഷം നടന്ന യോഗത്തില്‍ സംഘാടക സമിതി രൂപീകരണം നടന്നു.
ഭാരവാഹികളായി വി.എം സിദ്ധിഖ് (ചെയര്മാന്), റഫീഖ് മരക്കാര്‍ (കണ്‍വീനര്‍), സിന്ധു സജീവ്, കബീര്‍ റഹ്മാന് (കോഡിനേറ്റര്‍മാര്‍) എന്നിവരെ തിരഞ്ഞെടുത്തു.
2025 ഏപ്രില്‍ 26, 27 തിയതികളില്‍ എറണാകുളത്ത് വെച്ചായിരിക്കും പരിപാടി നടത്തപ്പെടുന്നത്. പരിപാടിയില്‍ സാമൂഹ്യ, സാംസ്കാരിക, രാഷ്ട്രീയ, കലാ കായിക രംഗത്തുള്ള പ്രമുഖ വ്യക്തിത്വങ്ങള്‍ പങ്കെടുക്കുമെന്നും, ലോകത്തിന്റെ നാനാഭാഗത്ത് നിന്നുള്ള ഡബ്ല്യു.എം.എഫ് കൗണ്‍സില്‍ പ്രതിനിധികളുടെ പങ്കാളിത്തം പ്രതീക്ഷിക്കുന്നുവെന്നും സംഘാടക സമിതി പറഞ്ഞു.
ഡബ്ല്യു.എം.എഫ് കേരള സ്റ്റേറ്റ് അംഗമായിരുന്ന അകാലത്തില്‍ വിട പറഞ്ഞ സുനു എബ്രഹാമിന്റെ സ്മരണാര്‍ത്ഥം ഏര്‍പ്പെടുത്തുന്ന എന്‍ഡോവ് മെന്റ് പ്രൈസിന്റെ ആദ്യ വിതരണോദ്ഘടനവും കേരള മീറ്റ് ആരവത്തിന്റെ വേദിയില്‍ നടത്തപ്പെടുമെന്നും കേരള സ്റ്റേറ്റ് കൗണ്‍സിലിനെ പ്രതിനിധീകരിച്ച് പ്രസിഡന്റ് റഫീക്ക് മരക്കാര്‍ അറിയിച്ചു.
Content Highlights: wmf kerala meet logo release
Published: 02 Dec 2024, 12:48 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented