മനാമ: ബഹ്‌റൈൻ സെന്റ് മേരീസ് ഇന്ത്യൻ ഓർത്തഡോക്‌സ് കത്തീഡ്രലിലെ ആദ്യ ഫലപ്പെരുന്നാളിന്റെ ഒന്നാം ഭാഗം ദേവാലയത്തിൽ നടന്നു. 'വിശ്വാസത്തിൽ വിതച്ച്, ക്യപയിൽ കൊയ്യാം' എന്നതാണ് ഈ വർഷത്തെ ആപ്തവാക്യം.

To advertise here,

ഒക്ടോബർ 30 വെള്ളിയാഴ്ച്ച രാവിലെ ബഹ്‌റൈൻ കേരളീയ സമാജത്തിൽ നടത്തുന്ന കുടുംബ സംഗമത്തിൽ ഇടവക അംഗങ്ങളുടെ വിവിധ കലാ പരിപാടികൾ, ഗാനമേള, ഗെയിമുകൾ, ഡാൻസ്, സൺഡേസ്‌ക്കൂൾ ക്വയറിന്റെ ഗാനങ്ങൾ, സെന്റ് മേരീസ് ക്രിസ്ത്യൻ ഭജൻസ്, രുചികരമായ ഭക്ഷണശാലകൾ, സെന്റ് തോമസ് യുവജന പ്രസ്ഥാനത്തിന്റെ നേത്യത്വത്തിൽ വടം വലി മത്സരം എന്നിവയും പൊതു സമ്മേളനവും നടത്തും.

ഗായകരായ ഗൗതം വിൻസെന്റും വൈകാശ് വരവീണയും ആതിര ജനകനും ചേർന്ന് നടത്തുന്ന മ്യൂസിക്കൽ ഇവന്റും ഒരു ചിരി ഇരുചിരി ബമ്പർ ചിരിയിലൂടെ പ്രശസ്തനായ അശ്വന്ത് അനിൽകുമാർ നയിക്കുന്ന കോമഡി ഷോയും ഉണ്ടായിരിക്കും.

ആദ്യ ഫലപ്പെരുന്നാളിന്റെ വിജയത്തിനായി കത്തീഡ്രൽ വികാരി ഫാ. തോമസുകുട്ടി പി. എൻ., സഹ വികാരി ഫാ. റിജോ ചാക്കോ, ട്രസ്റ്റി ജോൺ കെ.പി., സെക്രട്ടറി കുരുവിള പാപ്പി, ഹാർവെസ്റ്റ് ഫെസ്റ്റിവൽ ജനറൽ കൺവീനർ ഷിബു സി. ജോർജ്ജ്, ജോയിന്റ് ജനറൽ കൺവീനേഴ്‌സ് ബിനു പാപ്പച്ചൻ, ബിനോജ് മാത്യൂ, സെക്രട്ടറി ജിനു വർഗ്ഗീസ് എന്നിവരുടെ നേത്യത്വത്തിൽ മുന്നുറിലധികം അംഗങ്ങളുടെ കമ്മിറ്റി പ്രവർത്തിച്ച് വരുന്നു.

ഏവരേയും ഈ ആദ്യ ഫലപ്പെരുന്നാളിലേക്ക് സ്വാഗതം ചെയ്യുന്നതായി പബ്ലിസിറ്റി കൺവീനർ ബിനു മാത്യു ഈപ്പൻ അറിയിച്ചു.

 

വാർത്ത അയച്ചത്: അശോക് കുമാർ