മനാമ: 'ഇയർ ഓഫ് ഈസ അൽ കബീർ'പരിപാടിയുടെ ഭാഗമായി, ബഹ്റൈൻ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ പൊളിറ്റിക്കൽ ഡെവലപ്മെന്റുമായി സഹകരിച്ച് ബഹ്റൈൻ ചേംബർ 'ബഹ്റൈനിലെ സമ്പദ്വ്യവസ്ഥയും വ്യാപാരവും: മുത്തു വാണിഭത്തിൽനിന്ന് സാമ്പത്തിക വൈവിധ്യവൽക്കരണത്തിലേക്ക്' എന്ന വിഷയത്തിൽ ചർച്ച സംഘടിപ്പിച്ചു.
ബഹ്റൈന്റെയും അനുബന്ധ പ്രദേശങ്ങളുടെയും ഭരണാധികാരിയായിരുന്ന ഈസ അൽ കബീറിന്റെ ഭരണകാലം, വാണിജ്യ പ്രവർത്തനങ്ങളെ ക്രമീകരിക്കുന്നതിലും സ്ഥിരത സ്ഥാപിക്കുന്നതിലും ഒരു നിർണായക ഘട്ടമായിരുന്നുവെന്ന് ചേംബർ ഫസ്റ്റ് വൈസ് ചെയർമാൻ യൂസഫ് സലാഹുദ്ദീൻ പറഞ്ഞു.
ബഹ്റൈന്റെ വ്യാപാര പൈതൃകം 'ദിൽമുൻ' കാലഘട്ടം വരെ നീളുന്നതാണെന്ന് ചൂണ്ടിക്കാട്ടിയ സലാഹുദ്ദീൻ, മുത്തുവാണിഭത്തെ സമുദ്ര അധിഷ്ഠിത വ്യവസായങ്ങൾ, കരകൗശലവിദ്യകൾ, ധനകാര്യം, വ്യാപാരം എന്നിവയെ പിന്തുണയ്ക്കുന്ന ഒരു സമഗ്ര സാമ്പത്തിക-സാമൂഹിക വ്യവസ്ഥയായി വിശേഷിപ്പിച്ചു.
രാജാവ് ഹമദ് ബിൻ ഈസ അൽ ഖലീഫയുടെ നേതൃത്വത്തിലും, കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് അൽ ഖലീഫയുടെ നേതൃത്വത്തിലുള്ള സർക്കാരിന്റെ പിന്തുണയോടെയും ധനകാര്യ സേവനങ്ങൾ, വ്യവസായം, ടൂറിസം, ടെലികമ്മ്യൂണിക്കേഷൻ, ലോജിസ്റ്റിക്‌സ് തുടങ്ങിയ മേഖലകളിലേക്ക് ബഹ്റൈൻ സാമ്പത്തിക വൈവിധ്യവൽക്കരണം തുടരുന്നതിനെ അദ്ദേഹം പറഞ്ഞു.
ടൂറിസത്തെ പിന്തുണയ്ക്കുന്നതിനും ദേശീയ സ്വത്വം ശക്തിപ്പെടുത്തുന്നതിനുമായി ബഹ്റൈന്റെ സാമ്പത്തിക-സാംസ്‌കാരിക പൈതൃകം സംരക്ഷിക്കുന്നതോടൊപ്പം, ഉൽപ്പാദനക്ഷമത വർദ്ധിപ്പിക്കുന്നതിനും, കയറ്റുമതി, പങ്കാളിത്തങ്ങൾ, ഡിജിറ്റൽ സാങ്കേതികവിദ്യകളുടെ ഉപയോഗം എന്നിവ പ്രോത്സാഹിപ്പിക്കുന്നതിനും അദ്ദേഹം ആഹ്വാനം ചെയ്തു.
വാർത്ത അയച്ചത്: അശോക് കുമാർ
Content Highlights: A discussion was organized by the Bahrain Chamber in collaboration with the Bahrain Institute for Political Development on the topic of Bahrain's economic diversification from pearl trade to a diverse economy, as part of the 'Year of Isa Al Kabir' program. Isa Al Kabir's reign was pivotal in regulating trade and establishing stability, with Bahrain's trade heritage tracing back to the Dilmun era, evolving into a comprehensive socio-economic system supporting various industries. Under the leadership of King Hamad bin Isa Al Khalifa and Crown Prince Salman bin Hamad Al Khalifa, Bahrain continues to diversify its economy into sectors like financial services, industry, tourism, telecommunications, and logistics, while promoting productivity, exports, partnerships, and digital technology.
Published: 27 Oct 2026, 02:49 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented