മനാമ: ബഹ്‌റൈന്‍ കേരളീയ സമാജം ഈ വര്‍ഷം സംഘടിപ്പിക്കുന്ന ബാലകലോത്സവം, മറ്റു ഗള്‍ഫ് രാജ്യങ്ങളിലുള്ള സ്‌കൂള്‍ കുട്ടികളെ കൂടി ഉള്‍പ്പെടുത്തിക്കൊണ്ട് 'ദേവ്ജി ബി.കെ.എസ്. ജി.സി.സി. ബാലകലോത്സവം 2023' എന്ന പേരില്‍ സ്‌കൂള്‍ കുട്ടികളുടെ കലാ മാമാങ്കമായി നടത്തുമെന്ന് സമാജം പ്രസിഡന്റ് പി.വി രാധാകൃഷ്ണ പിള്ള, ജനറല്‍ സെക്രട്ടറി വര്‍ഗ്ഗീസ് കാരക്കല്‍ എന്നിവര്‍ പത്രക്കുറിപ്പില്‍ അറിയിച്ചു. ബിനു വേലിയില്‍ ജനറല്‍ കണ്‍വീനര്‍ ആയുള്ള വിപുലമായ 100 അംഗ കമ്മിറ്റിയായാണ് ബാലകലോത്സവത്തിനു നേതൃത്വം നല്‍കുന്നത്. ഇതിനോടകം തന്നെ പ്രവര്‍ത്തനങ്ങള്‍ തുടങ്ങി കഴിഞ്ഞതായി സമാജം ഭരണസമിതി അറിയിച്ചു. സൂര്യ സ്റ്റേജ് & ഫിലിം സൊസൈറ്റി ഡയറക്ടര്‍ സൂര്യ കൃഷ്ണമൂര്‍ത്തി ക്യാമ്പ് ഡയറക്ടര്‍ ആകാമെന്ന് സമ്മതിച്ചിട്ടുള്ളതായി സമാജം അറിയിച്ചു.
ബാലകലോത്സവത്തിന്റെ ഔപചാരിക ലോഗോ പ്രകാശനം സമാജത്തിന്റെ പ്രസിഡന്റ് പി.വി രാധാകൃഷ്ണപിള്ള നിര്‍വഹിച്ചു. സമാജം ജനറല്‍ സെക്രട്ടറി വര്‍ഗീസ് കാരയ്ക്കല്‍, സമാജം എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങള്‍, ബാലകലോത്സവ ജനറല്‍ കണ്‍വീനര്‍ ബിനു വേലിയില്‍, ജോയിന്‍ ജനറല്‍ കണ്‍വീനര്‍ നൗഷാദ്, ബി കെ എസ് ലേഡീസ് വിംഗ് പ്രസിഡന്റ് മോഹിനി തോമസ്, ടിവി അവതാരക രഞ്ജിനി മേനോന്‍ എന്നിവര്‍ സന്നിഹിതരായിരുന്നു. ബഹ്‌റൈനിലെ കലാകാരന്‍ ഹരീഷ് മേനോന്‍ ആണ് ലോഗോ ഡിസൈന്‍ ചെയ്തത്.
ഏപ്രില്‍ 1 മുതല്‍ ഒരു മാസക്കാലം നീണ്ടു നില്‍ക്കുന്നതാണ് മത്സരങ്ങള്‍. നൃത്തസംഗീത മത്സരങ്ങള്‍ ഈദ് അവധി ദിവസങ്ങളില്‍ നടത്തപ്പെടും. വിവിധ ജി.സി.സി. രാജ്യങ്ങളില്‍ നിന്നായി ഏകദേശം 3000 കുട്ടികള്‍ പങ്കെടുക്കുമെന്ന് പ്രതീക്ഷിക്കുന്നു. മത്സരങ്ങള്‍ക്കുള്ള രജിസ്‌ട്രേഷന്‍ ഈ മാസം 17 ന് ആരംഭിക്കും.
കൂടുതല്‍ വിവരങ്ങള്‍ക്ക്:
ബിനു വേലിയില്‍ - 0097339440530
Content Highlights: logo release
Published: 14 Feb 2023, 11:52 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented