
മനാമ: കൊല്ലം പ്രവാസി അസ്സോസിയേഷൻ വനിതാ വിഭാഗമായ പ്രവാസിശ്രീയുടെ നേതൃത്വത്തിൽ സൽമാബാദിലെ ഒരു ലേബർ ക്യാമ്പിലെ തൊഴിലാളികൾക്ക് ഉച്ചഭക്ഷണം വിതരണം ചെയ്തുകൊണ്ട് അന്താരാഷ്ട്ര തൊഴിലാളി ദിനം ആഘോഷിച്ചു. കെ.പി.എ പ്രസിഡന്റ് നിസാർ കൊല്ലം ഉദ്ഘാടനം ചെയ്തു. സെക്രട്ടറി ജഗത് കൃഷ്ണകുമാർ, വൈ.പ്രസിഡന്റ് കിഷോർ കുമാർ, കോ-ഓർഡിനേറ്റർ മനോജ് ജമാൽ, സെൻട്രൽ കമ്മിറ്റി അംഗങ്ങളായ കോയിവിള മുഹമ്മദ്, അനിൽ കുമാർ എന്നിവർ ആശംസകൾ അറിയിച്ചു. പ്രവാസിശ്രീ യുണിറ്റ് ഹെഡുകൾ ആയ ജിബി ജോൺ, പ്രദീപ അനിൽ, ഷാമില ഇസ്മായിൽ, സുമി ഷമീർ, അഞ്ജലി രാജ്, റസീല മുഹമ്മദ്, ബ്രിന്ദ സന്തോഷ്, സൽമാബാദ് ഏരിയ അംഗം ജയപ്രകാശ് എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.
Content Highlights: Kollam Pravasi Association celebrated may Day
Published: 02 May 2024, 11:14 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented