മനാമ: ഇന്ത്യൻ യൂത്ത് കൾച്ചറൽ കോൺഗ്രസ് (ഐവൈസിസി) ബഹ്‌റൈൻ 2025-2026 പ്രവർത്തന വർഷത്തേക്കുള്ള ഹമദ് ടൗൺ ഏരിയ കമ്മിറ്റി ഭാരവാഹികളെ തിരഞ്ഞെടുത്തു. അബ്ദുൾ മുത്തലിബ് (പ്രസിഡന്റ്), ഷാജഹാൻ പി.എച്ച് (സെക്രട്ടറി), അരുൺ കുമാർ പി.കെ (ട്രഷറർ) എന്നിവരാണ് പ്രധാന ഭാരവാഹികൾ. വൈസ് പ്രസിഡന്റായി അൻവർ കാക്കൂർ, ജോയിന്റ് സെക്രട്ടറിയായി സനൽ ദിവാകരൻ എന്നിവരെയും തിരഞ്ഞെടുത്തു. സംഘടനയുടെ വാർഷിക പുനഃസംഘടനയുടെ ഭാഗമായി നടന്ന കൺവെൻഷനിലാണ് പുതിയ ഭാരവാഹികളെ പ്രഖ്യാപിച്ചത്.
ഏരിയാ എക്‌സിക്യൂട്ടീവ് അംഗങ്ങളായി പ്രദീപൻ സി.പി, വിജീഷ് നീർതാടിൽ, സുരേഷ്, ഫൈസൽ, സിന്റോ എന്നിവരെയും തിരഞ്ഞെടുത്തു. കൂടാതെ സജീവൻ, ശരത്ത് കണ്ണൂർ, നസീർ പൊന്നാനി, വിജയൻ ടി.പി, രാജീഷ് പി.സി, ജയരാജ്, ഹരിശങ്കർ, രഞ്ജിത്ത്, അനീഷ് വാദി, അജ്മൽ ചാലിൽ എന്നിവരാണ് ഹമദ് ടൗൺ ഏരിയയിൽ നിന്നുള്ള ദേശീയ എക്‌സിക്യൂട്ടീവ് അംഗങ്ങൾ. വരും വർഷത്തെ സംഘടനാ പ്രവർത്തനങ്ങൾക്കും ശാക്തീകരണത്തിനും പുതിയ കമ്മിറ്റി നേതൃത്വം നൽകും. 2025-2026 വർഷത്തേക്കുള്ള തെരഞ്ഞെടുപ്പ് കമ്മിറ്റിയുടെ മേൽനോട്ടത്തിലാണ് നടപടിക്രമങ്ങൾ പൂർത്തിയാക്കിയത്.
Content Highlights: The Indian Youth Cultural Congress (IYCC) Bahrain has elected new office bearers for the Hamad Town Area Committee for the 2025–2026 term. The newly formed committee aims to strengthen organisational activities and youth engagement in the coming year.
Published: 30 Dec 2025, 04:45 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented