മനാമ: അന്തരിച്ച മുൻമുഖ്യമന്ത്രി ഉമ്മൻ ചാണ്ടി, മുതിർന്ന കോൺഗ്രസ് നേതാവ് സി.വി. പത്മരാജൻ എന്നിവരുടെ അനുസ്മരണ സമ്മേളനം ഇന്ത്യൻ യൂത്ത് കൾച്ചറൽ കോൺഗ്രസ് ബഹ്‌റൈൻ ദേശീയ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ചു. സൽമാനിയ ഇൻഡ്യൻ ഡിലൈറ്റ്‌സ് റെസ്റ്റോറന്റിൽ നടന്ന ചടങ്ങിൽ പ്രവാസി സമൂഹത്തിലെ നിരവധി പേർ പങ്കെടുത്തു.

To advertise here,

പുഷ്പാർച്ചനയോടെ തുടക്കംകുറിച്ച പരിപാടിക്ക് IYCC ആക്ടിങ് പ്രസിഡന്റ് ഷാഫി വയനാട് അധ്യക്ഷത വഹിച്ചു. ചടങ്ങിൽ ജനറൽ സെക്രട്ടറി സലിം അബുത്വാലിബ് സ്വാഗതം ആശംസിച്ചു. തുടർന്ന് നടന്ന അനുസ്മരണ സമ്മേളനത്തിൽ ശംസുദ്ധീൻ വെള്ളിക്കുളങ്ങര മുഖ്യപ്രഭാഷണം നടത്തി. കേരള രാഷ്ട്രീയത്തിൽ ഇരു നേതാക്കളും നൽകിയ വിലമതിക്കാനാവാത്ത സംഭാവനകളെയും അവരുടെ ജനകീയ ഇടപെടലുകളെയും അദ്ദേഹം പ്രഭാഷണത്തിൽ അനുസ്മരിച്ചു.

ചടങ്ങിൽ ജോയിന്റ് സെക്രട്ടറി രഞ്ജിത്ത് മാഹി, മുൻ പ്രസിഡന്റുമാരായ ഫാസിൽ വട്ടോളി, ബ്ലെസ്സൺ മാത്യു, ജിതിൻ പരിയാരം, മുൻ ദേശീയ ഭാരവാഹികൾ എന്നിവർ പങ്കെടുത്തു സംസാരിക്കുകയും നേതാക്കളുടെ സ്മരണ പുതുക്കുകയും ചെയ്തു. പരിപാടിക്ക് ഷഫീക് സൈഫുദ്ധീൻ നന്ദി രേഖപ്പെടുത്തി.