മനാമ: കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ അവതരിപ്പിച്ച ബജറ്റ് വെറും തമാശയാക്കി മാറ്റിയെന്ന് ഐ.വൈ.സി.സി ബഹ്റൈൻ ദേശീയ കമ്മിറ്റി കുറ്റപ്പെടുത്തി. പട്ടിണി പാവങ്ങളുടെയും പ്രവാസികളുടെയും വയറ്റത്തടിക്കുന്ന ഈ ബജറ്റ് വെറും 'സീറോ' ആണ്. നാടിന് ഗുണമുള്ള എയിംസോ റെയിൽവേ പദ്ധതികളോ ഒന്നുമില്ലാതെ, പകരം കടലാമയെ നോക്കാനുള്ള ഓരോ പദ്ധതികൾ പ്രഖ്യാപിച്ചത് കേരളത്തെ പരിഹസിക്കുന്നതിന് തുല്യമാണ്. വിഴിഞ്ഞം പദ്ധതിയെ തിരിഞ്ഞുനോക്കാത്ത കേന്ദ്രം, നാളികേരത്തിന്റെ പേരിൽ വെറും വാചകക്കസർത്ത് നടത്തുകയാണ് ചെയ്തത്. കേരളത്തിന്റെ വികസനം ആമയുടെ വേഗതയിൽ മതിയെന്ന കേന്ദ്രത്തിന്റെ ഈ ഇരട്ടത്താപ്പ് സഹിക്കാനാവില്ല. ചോര നീരാക്കി നാടിന് പണമയക്കുന്ന പ്രവാസികളെക്കുറിച്ച് ഒരക്ഷരം പോലുമില്ലാത്ത ഈ ബജറ്റ് തികഞ്ഞ പ്രവാസി വിരുദ്ധമാണെന്നും ഇതിനെതിരെ ശക്തമായ പ്രതിഷേധം ഉയരുമെന്നും ഐ.വൈ.സി.സി ബഹ്റൈൻ പ്രസിഡന്റ് റിച്ചി കളത്തൂരേത്ത്, ജനറൽ സെക്രട്ടറി സലിം അബൂത്വാലിബ്, ട്രഷറർ ഷഫീഖ് സൈഫുദ്ധീൻ എന്നിവർ വ്യക്തമാക്കി.
Content Highlights: I.Y.C.C Bahrain criticizes the Union Budget, calling it a `zero` that hits the poor & NRIs
Published: 02 Feb 2026, 12:29 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented