മനാമ: 'തിരുനബി (സ്വ) ജീവിതം, ദര്‍ശനം' എന്ന പ്രമേയത്തില്‍ ഐ.സി.എഫ് റിഫ സെന്‍ട്രല്‍ കമ്മിറ്റി സനദ് ബാബ സിറ്റി ഹാളില്‍ സംഘടിപ്പിച്ച മദ്ഹുറസൂല്‍ സമ്മേളനം സംഘാടന മികവു കൊണ്ടും ജനപങ്കാളിത്തം കൊണ്ടും ശ്രദ്ധേയമായി. ഐ.സി.എഫ് നാഷണല്‍ എഡ്യൂക്കേഷന്‍ സെക്രട്ടറിയും സ്വാഗതസംഘം ചെയര്‍മാനുമായ റഫീഖ് ലത്വീഫിയുടെ അദ്ധ്യക്ഷതയില്‍ ബഹ്‌റൈനിലെ പ്രമുഖ പണ്ഡിതന്‍ ശൈഖ് ഖാലിദ് സ്വാലിഹ് ജമാല്‍ സമ്മേളനം ഉദ്ഘാടനം ചെയ്തു.

To advertise here,

ഇബ്രാഹിം സഖാഫി താത്തൂര്‍ മദ്ഹുറസൂല്‍ പ്രഭാഷണം നടത്തി. ഐ.സി.എഫ് നാഷണല്‍ ജനറല്‍ സെക്രട്ടറി എം.സി അബ്ദുല്‍ കരിം ഹാജി, റിഫ സെന്‍ട്രല്‍ പ്രസിഡന്റ് ശംസുദ്ധീന്‍ സുഹരി, എന്നിവര്‍ ആശംസ അര്‍പ്പിച്ച് സംസാരിച്ചു. സുന്നി വിദ്യാഭ്യാസ ബോര്‍ഡിന് കീഴില്‍ അഞ്ച്, ഏഴ്, 10 ക്ലാസ്സുകളില്‍ നടന്ന പൊതുപരീക്ഷയില്‍ ഉന്നത വിജയം നേടിയവിദ്യാര്‍ത്ഥികള്‍ക്ക് പരിപാടിയില്‍ വെച്ച് മൊമന്റോ നല്‍കി.

പി.എം സുലൈമാന്‍ ഹാജി, അബ്ദുല്‍ അസീസ് ഹാജി കൊടുമയില്‍, സുല്‍ഫിക്കര്‍ അലി, സുഫൈര്‍ സഖാഫി, ആഷിഫ് നന്തി, ഉമ്മര്‍ ഹാജി, അബ്ദുല്‍ നാസര്‍, നൈസല്‍ എന്നിവര്‍ നേതൃത്വം നല്‍കി. റിഫ സെന്‍ട്രല്‍ ജനറല്‍ സെക്രട്ടറി ഫൈസല്‍ എറണാകുളം സ്വാഗതവും ഇര്‍ഷാദ് ആറാട്ടുപുഴ നന്ദിയും പറഞ്ഞു.